Categories: Uncategorized

അറുപതും എഴുപതും വയസുള്ളവര്‍ക്ക് കല്യാണം കഴിച്ചൂടെ; സദാചാരവാദികള്‍ക്ക് മറുപടി നല്‍കി ദിവ്യ ശ്രീധര്‍

ടെലിവിഷന്‍ താരങ്ങളായ ക്രിസ് വേണുഗോപാലും ദിവ്യ ശ്രീധറും കഴിഞ്ഞ ദിവസമാണ് വിവാഹിതരായത്. ഗുരുവായൂരില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. അടുത്ത ബന്ധുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ദിവ്യയുടെ രണ്ടാം വിവാഹമാണിത്.

വിവാഹ ചിത്രങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ സദാചാരവാദികള്‍ ദിവ്യയേയും ക്രിസിനേയും ട്രോളുകയാണ്. ഈ പ്രായത്തിലാണോ കല്യാണം എന്നൊക്കെ തുടങ്ങുന്ന നിരവധി ചോദ്യങ്ങളും മോശം കമന്റുകളും ഇവരുടെ ചിത്രങ്ങള്‍ക്കു താഴെ വന്നു. എല്ലാ സദാചാരവാദികള്‍ക്കും ശക്തമായ മറുപടി നല്‍കുകയാണ് ദിവ്യ ഇപ്പോള്‍. വയസായവര്‍ക്ക് വിവാഹം കഴിക്കാനും ലൈഫ് എന്‍ജോയ് ചെയ്യാനും പാടില്ലെന്നാണോ ഈ സദാചാരവാദികള്‍ പറയുന്നതെന്ന് ദിവ്യ ചോദിക്കുന്നു.

‘ എനിക്ക് 40 വയസാണ്, ഇദ്ദേഹത്തിനു (ക്രിസ്) 49 വയസ്. ഇനിയിപ്പോ 60 വയസ് ആണെന്നു തന്നെ കരുതുക. ഞാനല്ലേ അദ്ദേഹത്തിനൊപ്പം താമസിക്കുന്നത്? ഞാനല്ലേ ഒപ്പം ജീവിക്കുന്നത് ! 60, 70 വയസൊക്കെ ആയെന്നു കരുതി അവര്‍ക്ക് കല്യാണം കഴിച്ചൂടെ? നല്ല ലൈഫ് വേണമെന്ന് അവര്‍ക്ക് ആഗ്രഹിച്ചൂടെ ! ആയിരം കുടത്തിന്റെ വായ മൂടിക്കെട്ടാം, ഒരുത്തന്റേയും വായ അടയ്ക്കാന്‍ പറ്റില്ല,’ ദിവ്യ പറഞ്ഞു.

ആദ്യ വിവാഹത്തില്‍ ദിവ്യയ്ക്കു രണ്ട് മക്കളുണ്ട്. മക്കള്‍ എന്റെ കൂടെ വേണം അവരെയും അക്‌സെപ്റ്റ് ചെയ്യുന്നൊരു ബന്ധമാണെന്ന് ഉറപ്പായ ശേഷമാണ് ഇങ്ങനെ ഒരു തീരുമാനത്തില്‍ എത്തിയതെന്ന് വിവാഹശേഷം ദിവ്യ പ്രതികരിച്ചിരുന്നു.

അനില മൂര്‍ത്തി

Recent Posts

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി അപര്‍ണ തോമസ്

സ്‌റ്റൈലിഷ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ…

20 minutes ago

ബ്രൈഡല്‍ ലുക്കുമായി വീണ്ടും അഹാന

ബ്രൈഡല്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന.…

23 minutes ago

ഗ്ലാമറസ് പോസുമായി സ്വാസിക

ഗ്ലാമറസ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക.…

27 minutes ago

വെക്കേഷന്‍ ചിത്രങ്ങളുമായി മീര നന്ദന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്‍.…

1 hour ago

മൊഞ്ചത്തിപ്പെണ്ണായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…

1 hour ago

സാരിയില്‍ അടിപൊളിയായി അന്ന ബെന്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്‍.…

1 hour ago