Categories: latest news

ഹിറ്റായി ശിവകാര്‍ത്തികേയന്റെ അമരന്‍

ശിവ കാര്‍ത്തികേയനും സായി പല്ലവിയും പ്രധാന വേഷത്തില്‍ എത്തുന്ന അമരന്‍ വലിയ ഹിറ്റായി മാറുന്നു. ദീപാവലി റിലീസായാണ് ചിത്രം തീയറ്ററുകളില്‍ എത്തിയത്. ഒരു ദിവസം കൊണ്ട് തന്നെ ഏതാണ്ട് 21 കോടിയുടെ കളക്ഷന്‍ അമരം നേടിയതായാണ് പുറത്തുവരുന്ന വിവരം. ആദ്യ ദിനത്തില്‍ തമിഴ്‌നാട്ടില്‍ നിന്നും മാത്രം ചിത്രത്തിന് 15 കോടിയാണ് ലഭിച്ചിരിക്കുന്നത്

കശ്മീരിലെ ഷോപ്പിയാനില്‍ 2014ലെ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മേജര്‍ മുകുന്ദ് വരദരാജിന്റെ ജീവിതകഥ പറയുന്ന ചിത്രമാണ് അമരന്‍. രാജ്കുമാര്‍ പെരിയസാമിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മേജര്‍ മുകുന്ദ് ആയി ശിവകാര്‍ത്തികേയനും ഭാര്യ ഇന്ദു റെബേക്കയായി സായ് പല്ലവിയുമാണ് വേഷമിടുന്നത്.

തീയറ്ററിലെ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ക്ക് പുറമെ മറ്റൊരു നേട്ടം കൂടി ചിത്രം സ്വന്തമാക്കി. ബുക്ക് മൈ ഷോയില്‍ ഈ വര്‍ഷം ഒരു മണിക്കൂറില്‍ ഏറ്റവും കൂടുതല്‍ ടിക്കറ്റ് വിറ്റഴിക്കപ്പെട്ട ചിത്രമെന്ന റെക്കോര്‍ഡ് ആണ് അമരന് ലഭിച്ചിരിക്കുന്നത്. വിജയ് ചിത്രമായ ‘ദി ഗോട്ടി’നെയാണ് ‘അമരന്‍’ മറികടന്നത്.

32.57കെ ടിക്കറ്റ് ആണ് ‘അമരന്‍’ ഒരു മണിക്കൂറില്‍ വിറ്റഴിച്ചത്. വിജയ്‌യുടെ ‘ദി ഗോട്ട്’ 32.16കെ ടിക്കറ്റ് ആണ് ഒരു മണിക്കൂര്‍ വിറ്റത്. ‘വേട്ടയ്യന്‍’, ‘ഇന്ത്യന്‍ 2’, ‘രായന്‍’ എന്നീ സിനിമകളാണ് ആദ്യ അഞ്ച് സ്ഥാനങ്ങളില്‍. 31.86കെ ടിക്കറ്റുകള്‍ ‘വേട്ടയ്യന്‍’ വിറ്റഴിച്ചപ്പോള്‍ ‘ഇന്ത്യന്‍ 2’ 25.78കെ ടിക്കറ്റും ‘രായന്‍’ 19.22കെ യുമാണ് ഒരു മണിക്കൂറിനുള്ളില്‍ വിറ്റഴിച്ചത്.

അനില മൂര്‍ത്തി

Recent Posts

കിടിലന്‍ ലുക്കുമായി അനിഖ

കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…

14 hours ago

തനിക്ക് ഒരുപാട് പണം ചിലവായി; റിയാലിറ്റി ഷോയില്‍ പങ്കെടുത്തതിനെക്കുറിച്ച് സാനിയ

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…

14 hours ago

വ്‌ളോഗിംഗ് അത്ര ഏളുപ്പമുള്ള പണിയല്ല: ആലീസ് ക്രിസ്റ്റി

സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…

15 hours ago

മിമിക്രി തുടങ്ങിയത് നായയെ അനുകരിച്ച്: രമേഷ് പിഷാരടി

തമാശകള്‍ പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…

15 hours ago

എന്റ ഭാര്യയാണ് ലോകത്തിലെ ഏറ്റവും സുന്ദരി: ബാല

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…

15 hours ago

കുഞ്ഞ് വയറ്റില്‍ കിടന്ന് നന്നായി ചവിട്ടുന്നുണ്ട്: ദിയ

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…

15 hours ago