Categories: latest news

വ്യായാമം ചെയ്തില്ല; ശരീരഭാരം കുറച്ചതിനെക്കുറിച്ച് വിദ്യാ ബാലന്‍

ശരീരഭാരം കുറച്ച് ഞെട്ടിക്കുന്ന മേക്കോവറില്‍ പ്രത്യക്ഷപ്പെട്ടതിനെ കുറിച്ച് തുറന്നുപറഞ്ഞ് നടി വിദ്യാബാലന്‍. വ്യായാമം ചെയ്യാതെയാണ് താന്‍ ശരീരഭാരം കുറച്ചത് എന്നാണ് താരം ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്. വിദ്യ ഇതേക്കുറിച്ച് സംസാരിക്കുന്ന വീഡിയോയും ഇപ്പോള്‍ വൈറലായി മാറിയിട്ടുണ്ട്. എന്റെ ജീവിതകാലം മുഴുവനും മെലിയാനുള്ള കഷ്ടപ്പാടിലായിരുന്നു താന്‍ എന്നാണ് താരം പറയുന്നത്. എങ്ങനെയെങ്കിലും കഷ്ടപ്പെട്ട് വണ്ണം കുറയ്ക്കും. എന്നാല്‍ പിന്നെയും അതു തിരിച്ച് വരുമായിരുന്നു. എന്തൊക്കെ ചെയ്തിട്ടും എന്റെ ഭാരം കൂടുക മാത്രമാണ് ചെയ്തത്.

എന്നാല്‍ വളരെ അവിചാരിതമായാണ് ഈ വര്‍ഷം ആദ്യം ചെന്നൈയിലെ ഒരു ന്യൂട്രിഷണല്‍ ഗ്രൂപ്പിനെ പരിചയപ്പെടാന്‍ ഇടയായാത്. അതാണ് തന്റെ ജീവിതം മാറ്റിമറിച്ചത്. അവരാണ് എന്റെ ശരീരഭാരത്തിനു പിന്നില്‍ കൊഴുപ്പടിഞ്ഞതല്ല നീര്‍ക്കെട്ട് ആവാമെന്ന് പറഞ്ഞ് തന്നത്. എന്നെപ്പോലെ പലര്‍ക്കും നീര്‍ക്കെട്ട് ആയിരിക്കണം പ്രശ്‌നം. അങ്ങനെ അവരെനിക്ക് ഒരു ഡയറ്റ് തന്നു. അതോടെ എന്റെ ശരീരഭാരം പെട്ടെന്ന് തന്നെ കുറഞ്ഞു.

‘ജീവിതകാലം മുഴുവന്‍ വെജിറ്റേറിയന്‍ ആയിരുന്നിട്ടും പാലക്കും മറ്റു ചില പച്ചക്കറികളും എന്റെ ശരീരത്തിനു നല്ലതല്ലെന്ന് ഒരിക്കല്‍ പോലും എനിക്ക് തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഇത് മനസിലാക്കിയതോടെ എല്ലാം ഒഴിവാക്കി. പച്ചക്കറികളെല്ലാം നല്ലതല്ലേ എന്നാണ് നമ്മള്‍ ചിന്തിക്കുക. എന്നാല്‍ അങ്ങനെയല്ല. എല്ലാം നമുക്ക് ഗുണം ചെയ്യണമെന്നില്ല. മറ്റൊരാള്‍ക്ക് നല്ലതാണെന്ന് കരുതി നമുക്ക് നന്നാവണമെന്നില്ല. ഒപ്പം ഞാന്‍ വ്യായാമം ചെയ്യുന്നത് നിര്‍ത്താനും അവര്‍ പറഞ്ഞു.

ഇപ്പോള്‍ ഞാന്‍ വ്യായാമം ചെയ്യുന്നില്ല, പക്ഷേ എന്തൊക്കെയാണ് ചെയ്യുന്നതെന്നാണ് ആളുകള്‍ ചോദിക്കുന്നത്. മുന്‍പത്തെക്കാളും ഞാന്‍ ആരോഗ്യവതിയായാണ് എനിക്ക് തോന്നുന്നത്. വ്യായാമം ചെയ്യരുതെന്നല്ല ഞാന്‍ നിങ്ങളോട് പറയുന്നത്, ആളുകള്‍ വ്യത്യസ്തരാണ് എന്നാണ് എന്നും വിദ്യാബാലന്‍ പറഞ്ഞു.

ജോയൽ മാത്യൂസ്

Recent Posts

മമ്മൂട്ടിയോടു കഥ പറഞ്ഞ് ജീത്തു ജോസഫ് !

മലയാളികള്‍ ഏറെ ആഗ്രഹിക്കുന്ന കൂട്ടുകെട്ടാണ് മമ്മൂട്ടി-ജീത്തു ജോസഫ്.…

23 hours ago

മോഹന്‍ലാലും അജിത് കുമാറും ഒന്നിക്കുന്നു?

മലയാളത്തിനു പുറത്ത് സജീവമാകാന്‍ മോഹന്‍ലാല്‍. തമിഴ്, തെലുങ്ക്…

1 day ago

ഗ്ലാമറസ് ചിത്രങ്ങളുമായി ആന്‍ഡ്രിയ

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ആന്‍ഡ്രിയ. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

ചുംബന രംഗങ്ങളില്‍ അഭിനയിക്കില്ലെന്ന പോളിസി തനിക്ക് ഉണ്ടായിരുന്നു; തമന്ന

തെന്നിന്ത്യന്‍ സിനിമ ലോകം മുഴുവന്‍ നിറഞ്ഞു നില്‍ക്കുകയാണ്…

2 days ago

മകളുടെ സിനിമാ പ്രവേശം; തുറന്ന് പറഞ്ഞ് മോഹന്‍ലാല്‍

മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് നടന വിസ്മയം മോഹന്‍ലാല്‍.…

2 days ago

ബിഗ് ബോസ് താരങ്ങളുടെ പ്രതിഫലം പുറത്ത്

ബിഗ് ബോസ് മലയാളത്തിന്റെ ഏഴാം സീസണ്‍ നടന്നുകൊണ്ടിരിക്കുകയാണ്.…

2 days ago