നവോത്ഥാന നായകന്‍ അയ്യങ്കാളിയുടെ ജീവചരിത്രം സിനിമയാക്കുന്നു. ബിഗ് ബജറ്റായി ഒരുങ്ങുന്ന ചിത്രത്തിന് കതിരവന്‍ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. മലയാളത്തിലെ സൂപ്പര്‍സ്റ്റാര്‍ ആയിരിക്കും അയ്യങ്കാളിയായി സിനിമയില്‍ വേഷമിടുക എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.
താരാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജഗതമ്പി കൃഷ്ണയാണ് ചിത്രം നിര്‍മ്മിക്കുക. അരുണ്‍രാജ് ആണ് സംവിധാനം ചെയ്യുന്നത്.
നിലവില്‍ കതിരവന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടക്കുകയാണ്. നവംബറില്‍ ഷൂട്ടിംഗ് തുടങ്ങും. ഇതിനോടകം നിരവധി സിനിമകള്‍ ചെയ്ത മലയാളത്തിന്റെ യുവ ആക്ഷന്‍ ഹീറോയാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആളാരാണ് എന്നത് വൈകാതെ ഞങ്ങള്‍ പുറത്തുവിടും എന്നും സംവിധായകന്‍ അരുണ്‍രാജ് പറഞ്ഞു.
ചിത്രത്തിന്റെ കഥ, തിരക്കഥ സംഭാഷണം പ്രദീപ് കെ താമരക്കുളം ആണ് നിര്‍വഹിക്കുന്നത്. സംവിധായകന്‍ അരുണ്‍ രാജ് തന്നെയാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്.
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് പ്രിയാമണി. മോഹന്‍ലാല്‍,…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റിമ കല്ലിങ്കല്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില വിമല്‍.…