തെന്നിന്ത്യയിലെ സൂപ്പര്‍താരം നയന്‍താരയുടെയും വിഘ്‌നേഷ് ശിവന്റെയും വിവാഹത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. നവംബര്‍ 18നാണ് ‘നയന്‍താര: ബിയോണ്ട് ദ ഫെയറി ടെയില്‍’ ഒടിടിയിലെത്തുക. ഒരു മണിക്കൂര്‍ 21 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ നയന്‍താരയുടെ വിവാഹ ദിനവും അവരുടെ ജീവിത കഥയും ആണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
നെറ്റ്ഫ്‌ലിക്‌സിലാണ് ഈ ഡോക്യുമെന്ററി പ്രദര്‍ശനത്തിനെത്തുക. നെറ്റ്ഫ്‌ലിക്‌സ് ഇതേപ്പറ്റി അപ്‌ഡേറ്റ് നല്‍കിക്കഴിഞ്ഞു. 2022 ജൂണ്‍ ഒന്‍പതിനായിരുന്നു നയന്‍താരയും വിഗ്‌നേഷ് ശിവനും തമ്മിലെ വിവാഹം. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീഡിയോ പ്രദര്‍ശനത്തിന് എത്തുന്നത് എന്ന പ്രത്യേകത കൂടി ഉണ്ട്.
2015ല്‍ പുറത്തിറങ്ങിയ ‘നാനും റൗഡി താന്‍’ എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് വിഘ്‌നേശ് ശിവനും നയന്‍താരയും പ്രണയത്തിലാവുന്നത്. ആറുവര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ 2021 മാര്‍ച്ച് 25ന് ഇവരുടെ വിവാഹനിശ്ചയവും നടന്നു. തുടര്‍ന്ന് ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലായിരുന്നു ആഢംബര വിവാഹം. മഹാബലിപുരത്തെ ഷെറാടണ്‍ ഗ്രാന്‍ഡ് റിസോര്‍ട്ടിലായിരുന്നു വിവാഹ വേദി ഒരുക്കിയിരുന്നത്.
രണ്ട് വിവാദമായ പ്രണയ പരാജയങ്ങള്‍ക്ക് ശേഷമാണ് നയന്‍താര വിഘ്‌നേശ് ശിവന്‍ എന്ന യുവ സംവിധായകനുമായി പ്രണയത്തിലായത്. ചിമ്പുവുമായുള്ള പ്രണയം ഒരു ചുംബന ദൃശ്യം പുറത്ത് വന്നതോടെയാണ് വിവാദമായത്. പ്രഭുദേവയുമായുള്ള ബന്ധം വിവാഹം വരെ എത്തി മുടങ്ങിപ്പോയി.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മമിത. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയങ്ക ചോപ്ര.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ. ഇന്‍സ്റ്റഗ്രാമിലാണ്…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് രഞ്ജിനി ജോസ്.…