Categories: latest news

നടി മിയക്കെതിരെ രണ്ടുകോടിയുടെ കേസ് എന്ന വ്യാജ പ്രചരണം

നടി മിയാ ജോര്‍ജിനെതിരെ കറിപൗഡര്‍ കമ്പനി ഉടമ രണ്ട് കോടി രൂപയുടെ കേസ് നല്‍കിയെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം. കറി പൗഡറിന്റെ പരസ്യത്തില്‍ മിയ ജോര്‍ജ് തെറ്റായ അവകാശ വാദങ്ങള്‍ ഉന്നയിച്ചു എന്ന് ആരോപിച്ച് ഇതേ കമ്പനിയുടെ ഉടമ തന്നെ രംഗത്തെത്തിയതായി ആണ് പ്രചരിക്കുന്ന വ്യാജ വാര്‍ത്തയില്‍ പറയുന്നത്.

സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത വൈറലായതോടെ ഇതില്‍ പ്രതികരണം അറിയിച്ച് മിയ തന്നെ രംഗത്തെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ തനിക്കെതിരെ ഒരു നിയമ നടപടി നടക്കുന്നതായി ഔദ്യോഗികമായി ഇതുവരെ അറിയിപ്പൊന്നും ലഭിച്ചിട്ടില്ല എന്നാണ് ഈ വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് മിയ പറയുന്നത്. സോഷ്യല്‍ മീഡിയ വഴിയാണ് തനിക്കെതിരെ ഇത്തരത്തില്‍ ഒരു വാര്‍ത്ത പ്രചരിക്കുന്ന കാര്യം താനും അറിഞ്ഞതെന്നും മിയ പറയുന്നു.

കൂടാതെ എന്തിനാണ് ഒരു ബ്രാന്റിന്റെ ഉടമ തന്നെ അതിന്റെ പരസ്യം ചെയ്യുന്ന ബ്രാന്‍ഡ് അംബാസിഡര്‍ക്കെതിരെ ഇത്തരത്തില്‍ ഒരു പരാതിയുമായി രംഗത്തെത്തുന്നത്. ആ വാര്‍ത്തയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ തന്നെ വസ്തുതാ വിരുദ്ധമല്ലേ എന്നും താരം ചോദിച്ചു.

തനിക്കെതിരെ എന്തോ ഒരു നിയമനടപടി നടക്കുന്നതായാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. എന്നാല്‍ അതുമായി ബന്ധപ്പെട്ട ഒരു അറിയിപ്പും തനിക്ക് ഇതുവരെ ലഭിച്ചിട്ടില്ല. ആരാണ് ഇത്തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് എന്ന് തനിക്കറിയില്ല എന്നും മിയ ജോര്‍ജ് വ്യക്തമാക്കി.

ജോയൽ മാത്യൂസ്

Recent Posts

വെക്കേഷന്‍ ചിത്രങ്ങളുമായി മീര നന്ദന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്‍.…

38 minutes ago

മൊഞ്ചത്തിപ്പെണ്ണായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…

42 minutes ago

സാരിയില്‍ അടിപൊളിയായി അന്ന ബെന്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്‍.…

46 minutes ago

സിനിമയില്‍ ഇനിയും കാര്യങ്ങള്‍ മാറാനുണ്ട്: മാലാ പാര്‍വതി

മലയാള സിനിമയിലെ ന്യൂജെന്‍ അമ്മയാണ് മാലാ പാര്‍വ്വതി.…

21 hours ago

ശ്രുതി ഹാസന്‍ വീണ്ടും പ്രണയത്തിലോ?

ഉലക നായകന്‍ കമല്‍ ഹാസന്റെ മകളാണ് ശ്രുതി…

21 hours ago