സിനിമ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന വിവേചനം ഇനിയും വച്ചുപൊറുപ്പിക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കി സംവിധായിക അഞ്ജലി മേനോന്‍. ഒരു മാധ്യമത്തോട് സംസാരിക്കുവെയാണ് സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഇനിയും തുടരാന്‍ അനുവദിക്കാന്‍ സാധിക്കില്ലെന്ന് ഡബ്ല്യുസിസി അംഗം കൂടിയായ അഞ്ജലി മേനോന്‍ വ്യക്തമാക്കിയത്.
സ്ത്രീകള്‍ക്കെതിരായ പ്രശ്‌നങ്ങളില്‍ സീറോ പോളിസി വേണമെന്നാണ് അഞ്ജലി മേനോന്‍ ആവശ്യപ്പെടുന്നത്. കൂടാതെ സിനിമ മേഖലയിലെ പരാതികള്‍ ഉന്നയിക്കാന്‍ മേഖലയിലുള്ളവര്‍ തന്നെ നേതൃത്വം നല്‍കുന്ന ഒരു സ്ഥിരം കമ്മീഷന്‍ രൂപീകരിക്കണമെന്ന് ആവശ്യവും അഞ്ജലി മേനോന്‍ മുന്നോട്ടുവച്ചു. കൂടാതെ ഇത്തരത്തില്‍ ലഭിക്കുന്ന പരാതികള്‍ പരിഹരിക്കാന്‍ ഒരു ട്രിബ്യൂണല്‍ രൂപീകരിക്കണം എന്നും അവര്‍ പറഞ്ഞു.
സ്ത്രീകള്‍ക്കെതിരായുള്ള അതിക്രമങ്ങള്‍ വച്ചുപൊറുപ്പിക്കാന്‍ സാധിക്കില്ല എന്ന് തന്നെയാണ് ഡബ്ല്യൂസിസിയുടെയും നിലപാട്. കൂടാതെ സിനിമ മേഖലയിലെ പ്രശ്‌നങ്ങളുടെ സമഗ്ര പരിഹാരത്തിന് മൂന്ന് നിര്‍ദ്ദേശങ്ങളും ഡബ്യൂസിസി മുന്നോട്ടു വച്ചിട്ടുണ്ട്. കൂടാതെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതടക്കം 41 നിര്‍ദ്ദേശങ്ങളും ഡബ്യൂസിസി മുന്നോട്ടുവച്ചിട്ടുണ്ട്
സൗബിന് ഷാഹിറും നവ്യ നായരും പ്രധാന വേഷത്തില്‍…
ഡോക്യുമെന്ററി വിവാദത്തിനിടെ ഒരേ ചടങ്ങില്‍ പങ്കെടുത്ത് നയന്‍താരയും…
വിനായകന് നായകനായി എത്തുന്ന പെരുന്നാള്‍ എന്ന ചിത്രത്തിലേക്ക്…
അജിത് കുമാര്‍ നായകനായി പുറത്തിറങ്ങാന്‍ ഇരിക്കുന്ന ചിത്രമായ…
നയന്‍താരയെ 'ലേഡി സൂപ്പര്‍സ്റ്റാര്‍' എന്നു വിശേഷിപ്പിച്ച നടി…