സിനിമാ പ്രേമികള്ക്ക് ഏറെ ഇഷ്ടവും ബഹുമാനവും ഉള്ള കുടുംബമാണ് ബച്ചന് ഫാമിലി. അമിതാഭ് ബച്ചന്, മകന് അഭിഷേക് ബച്ചന്, അഭിഷേകിന്റെ ഭാര്യ ഐശ്വര്യ റായ് ബച്ചന് എന്നിവരെല്ലാം വലിയ പ്രതിഫലം വാങ്ങുന്ന താരങ്ങളാണ്. എന്നാല് ഒരു ഘട്ടത്തില് ജീവിതം വലിയ പ്രതിസന്ധിയിലൂടെ കടന്നുപോയിട്ടുണ്ടെന്നും അച്ഛന് അമിതാഭ് ബച്ചന് വലിയ കടക്കെണിയില് ആയിരുന്നെന്നും വെളിപ്പെടുത്തുകയാണ് അഭിഷേക് ബച്ചന്. യുട്യൂബറായ രണ്വീര് അലഹ്ബാദിയയ്ക്കു നല്കിയ അഭിമുഖത്തില് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കരിയറിന്റെ തുടക്കത്തില് ബച്ചന് അഭിനയിച്ച സിനിമകളില് ഭൂരിഭാഗവും ബോക്സ്ഓഫീസില് പരാജയമായി. അദ്ദേഹത്തിന്റെ നിര്മാണ കമ്പനിയായ അമിതാഭ് ബച്ചന് കോര്പറേഷന് ലിമിറ്റഡ് (എബിസിഎല്) പാപ്പരായി. ഇത് ബച്ചന് വന് തിരിച്ചടിയുണ്ടാക്കി. ഏകദേശം 90 കോടി രൂപയുടെ കടബാധ്യതയാണ് ബിഗ് ബിയുടെ പേരില് വന്നത്. ആ സമയത്ത് ഭക്ഷണത്തിനു പോലും കടം വാങ്ങേണ്ട അവസ്ഥയായിരുന്നു തങ്ങള്ക്കെന്ന് അഭിഷേക് പറയുന്നു.
‘ ഞാന് ബോസ്റ്റണ് യൂണിവേഴ്സിറ്റിയില് പഠിക്കുന്ന കാലമായിരുന്നു അത്. അന്ന് എനിക്ക് പഠനം അവസാനിപ്പിച്ച് നാട്ടിലേക്ക് പോരേണ്ടി വന്നു. ഒരു നേരത്തെ ഭക്ഷണത്തിനുള്ള വക എങ്ങനെ കണ്ടെത്തണം എന്നറിയാതെ അച്ഛന് വിഷമിക്കുമ്പോള് എനിക്ക് എങ്ങനെ ബോസ്റ്റണില് സമാധാനത്തോടെ ഇരിക്കാനാകും? അത്രയും മോശമായിരുന്നു കാര്യങ്ങള്. അച്ഛന് അത് പരസ്യമായി പറയുകയും ചെയ്തിട്ടുണ്ട്. തന്റെ സ്റ്റാഫിന്റെ കൈയില്നിന്ന് വരെ പണം കടം വാങ്ങിയത് അന്ന് ഭക്ഷണത്തിനുള്ള വക അച്ഛന് കണ്ടെത്തിയിരുന്നത്. ആ സമയത്ത് അദ്ദേഹത്തോടൊപ്പമുണ്ടാകേണ്ടത് എന്റെ കടമയാണെന്ന് എനിക്ക് തോന്നി. ഞാന് അച്ഛനെ വിളിച്ച് ഞാന് പഠനം നിര്ത്തി അങ്ങോട്ട് വരികയാണെന്ന് പറഞ്ഞു. അച്ഛനെ പറ്റാവുന്നതുപോലെ സഹായിക്കാമെന്നും കുറഞ്ഞത് നിങ്ങളുടെ മകനെങ്കിലും അരികിലുണ്ടല്ലോ എന്ന് ആശ്വസിക്കാലോ എന്നും പറഞ്ഞു.’ അഭിഷേക് പറഞ്ഞു.
നടി സായി പല്ലവിക്കെതിരെ രൂക്ഷമായ സൈബർ ആക്രമണം.…
എൻസിപി നേതാവ് ബാബ സിദ്ദിഖിയുടെ മരണത്തിന് ശേഷം…
മലയാള സിനിമയില് നിന്ന് തനിക്ക് വിവേചനം നേരിട്ടിട്ടുണ്ടെന്ന്…
സ്റ്റൈലിഷ് പോസില് ആരാധകര്ക്കായി ചിത്രങ്ങള് പങ്കുവെച്ച് അനുമോള്.…
സാരിയില് ആരാധകര്ക്കായി ചിത്രങ്ങള് പങ്കുവെച്ച് ശ്രി ശരണ്.…
ആരാധകര്ക്കായി ഗ്ലാമറസ് പോസില് ചിത്രങ്ങള് പങ്കുവെച്ച് ജാനകി…