Categories: latest news

പല്ലൊട്ടിയുടെ ഓവര്‍സീസ് ഏറ്റെടുത്ത് പി എച്ച് എഫ്

പല്ലൊട്ടി 9 കിഡ്‌സിന്റെ ഓവര്‍സീസ് ഏറ്റെടുത്ത് പി എച്ച് എഫ്. തിയേറ്ററില്‍ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒക്ടോബര്‍ 31 മുതലായിരിക്കും വിദേശരാജ്യങ്ങളില്‍ പ്രദര്‍ശനത്തിന് എത്തുക. ഒക്ടോബര്‍ 25 നായിരുന്നു ചിത്രം തീയേറ്ററില്‍ എത്തിയത്.

ചിത്രം ഇതിനോടകം തന്നെ മികച്ച ബാലതാരം, മികച്ച കുട്ടികളുടെ ചിത്രം, മികച്ച പിന്നണി ഗായകന്‍ എന്നിങ്ങനെ 3 സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങിക്കഴിഞ്ഞു. ബാംഗ്ലൂര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രത്യേക ശ്രദ്ധ നേടുകയും ഒപ്പം 14 മത് ജെ സി ഡാനിയല്‍ ഫൗണ്ടേഷന്‍ പുരസ്‌കാരം കരസ്ഥമാക്കുകയും ചെയ്തിരുന്നു.

സിനിമാ പ്രാന്തന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നടനും സംവിധായകനുമായ സാജിദ് യഹിയ, നിതിന്‍ രാധാകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത് നവാഗതനായ ജിതിന്‍ രാജാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

മാസ്റ്റര്‍ ഡാവിഞ്ചി സന്തോഷ്, മാസ്റ്റര്‍ നീരജ് കൃഷ്ണ, അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ് സൈജു കുറുപ്പ്, നിരഞ്ജന അനൂപ് സുധി കോപ്പ,ദിനേഷ് പ്രഭാകര്‍, വിനീത് തട്ടില്‍,അബു വളയംകുളം എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്.

ദീപക് വാസന്‍ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷാരോണ്‍ ശ്രീനിവാസ് ക്യാമറയും രോഹിത് വാരിയത് എഡിറ്റിങ്ങും മണികണ്ഠന്‍ അയ്യപ്പ സംഗീതവും നിര്‍വ്വഹിക്കുന്നു. സുഹൈല്‍ കോയയുടെതാണ് വരികള്‍. പ്രൊജക്ട് ഡിസൈന്‍ ബാദുഷ. ആര്‍ട്ട് ഡയയറക്ടര്‍ ബംഗ്ലാന്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ വിജിത്ത്. ശബ്ദ രൂപകല്‍പ്പന ശങ്കരന്‍ എ എസ്, കെ സി സിദ്ധാര്‍ത്ഥന്‍. ശബ്ദ മിശ്രണം വിഷ്ണു സുജാതന്‍. ചമയം നരസിംഹ സ്വാമി. വസ്ത്രാലങ്കാരം പ്രവീണ്‍ വര്‍മ്മ. നിശ്ചല ഛായാഗ്രഹണം നിദാദ് കെ എന്‍. കാസ്റ്റിംഗ് ഡയറക്ടര്‍ അബു വളയകുളം. ക്രീയേറ്റീവ് പരസ്യ കല കിഷോര്‍ ബാബു എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

ജോയൽ മാത്യൂസ്

Recent Posts

ബാത്ത് റൂമില്‍ പോയിരുന്നത് കുറ്റിക്കാടിന് പിന്നിലായിരുന്നു: കരിഷ്മ കപൂര്‍

ഒരുകാലത്ത് ബോളിവുഡില്‍ അരങ്ങ് വാണിരുന്ന താരമായിരുന്നു കരിഷ്മാ…

3 hours ago

തുടക്ക കാലത്ത് ഒത്തിരി ബുദ്ധിമുട്ടി; തുറന്ന് പറഞ്ഞ് നിത്യ മേനോന്‍

തെന്നിന്ത്യയൊട്ടാകെ ആരാധകരുള്ള നടിയാണ് നിത്യാ മേനോന്‍. അഭിനയിച്ച…

4 hours ago

അശ്വിന്റെ മാതാപിതാക്കളെയോര്‍ത്ത് സങ്കടം തോന്നുന്നു; ദിയക്കെതിരെ കമന്റുകള്‍

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…

4 hours ago

വണ്ണത്തിന്റെ പേരില്‍ കളിയാക്കിവര്‍ക്ക് മറുപടിയുമായി നിവേദ തോമസ്

ബാലതാരമായി വന്ന് തെന്നിന്ത്യയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ്…

4 hours ago

മഞ്ജു വാര്യര്‍ ഉദ്ഘാടനങ്ങള്‍ക്ക് വാങ്ങുന്നത് കോടികളോ?

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മഞ്ജു വാര്യര്‍.…

4 hours ago

ദിലീപിനൊപ്പം ചിത്രങ്ങളുമായി കാവ്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കാവ്യ മാധവന്‍.…

4 hours ago