പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നയന്‍താര. തെന്നന്ത്യയിലെ എല്ലാ സൂപ്പര്‍സ്റ്റാരുകള്‍ക്ക് ഒപ്പവും അഭിനയിക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. കണക്ട് ആണ് നയന്‍താരയുടെ ഒടുവില്‍ തിയറ്ററില്‍ എത്തിയിരിക്കുന്ന സിനിമ.
നയന്‍താരയും വിഷ്നേഷ് ശിവനും തമ്മിലുള്ള വിവാഹം സോഷ്യല്‍ മീഡിയ ആഘോഷിച്ചിരുന്നു. സറോഗസിയിലൂടെ ഇവര്‍ക്ക് രണ്ട് ആണ്കുഞ്ഞുങ്ങള് പിറക്കുകയും ചെയ്തിരുന്നു.
ഇപ്പോള്‍ താന്‍ കോസ്മെറ്റിക് സര്‍ജറി നടത്തി എന്ന വാര്‍ത്തയോട് പ്രതികരിക്കുകയാണ് താരം. ഞാന്‍ മുഖത്ത് എന്തോ ചെയ്തിട്ടുണ്ട് എന്നാണ് പലരും കരുതിയിരിക്കുന്നത്. എന്നാല്‍ അത് സത്യമല്ല. എന്നെ സംബന്ധിച്ചിടത്തോളം ഇത് ഡയറ്റ് കൊണ്ടാണ്. ഭാരത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ നിങ്ങള്‍ക്ക് എന്നെ നുള്ളിനോക്കാം, ഇതില്‍ ഒരുതരി പ്ലാസ്റ്റിക്കില്ല,’ എന്ന് നയന്‍താര തമാശ രൂപേണ പറഞ്ഞു. തനിക്ക് പുരികം ത്രെഡ് ചെയ്യുന്നത് ഏറെ ഇഷ്ടമുള്ള കാര്യമാണെന്നും അതില്‍ വ്യത്യസ്തതകള്‍ കൊണ്ടുവരാറുണ്ടെന്നും നടി പറഞ്ഞു. ഇക്കാരണത്താലാകാം തന്റെ മുഖത്തിന് വ്യത്യാസങ്ങള്‍ വന്നതായി ആളുകള്‍ക്ക് തോന്നുന്നത് എന്നാണ് നയന്‍സിന്റെ അഭിപ്രായം.
ഓ ബൈ ഓസി സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്…
മലയാള സിനിമയിലെ ആക്ഷൻ ക്വീൻ എന്ന് വിശേഷിപ്പിക്കാവുന്ന…
ബോളിവുഡിന്റെ പ്രിയതാരം രൺബീർ കപൂറിന്റെ 44-ാം ജന്മദിനമാണിന്ന്.…
വ്യക്തി ജീവിതത്തില്‍ പല ഘട്ടങ്ങള്‍ കണ്ട നടിയാണ്…
കാന്‍സര്‍ രോഗത്തോട് പൊരുതുകയാണ് രേണു സുധി. കഴിഞ്ഞ…
വിവാഹ വാര്‍ഷികത്തില്‍ സൂര്യയും ജ്യോതികയും വീണ്ടും വിവാഹിതരായത്…