Categories: latest news

ദിലീപും ധ്യാന്‍ ശ്രീനിവാസനും പ്രധാന വേഷത്തില്‍; ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചു

ദിലീപും ധ്യാന്‍ ശ്രീനിവാസനും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചു. പ്രിന്‍സ് ആന്‍ഡ് ഫാമിലി എന്നാണ് ചിത്രത്തിന്റെ പേര് ദിലീപിന്റെ കരിയറിലെ 150 ചിത്രം എന്ന പ്രത്യേകത കൂടി ഇതിനുണ്ട്.

ചിത്രത്തിന്റെ ഫസ്റ്റ് പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു.മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിച്ച്, ബിന്റോ സ്റ്റീഫന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ആദ്യമായിട്ടാണ് ഒരു ദിലീപ് ചിത്രത്തിന് ഫാമിലി മൂഡ് നല്‍കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങുന്നത്.

ചിത്രത്തില്‍ പ്രിന്‍സ് എന്ന കഥാപാത്രമായാണ് ദിലീപ് എത്തുന്നത്. ദിലീപിന്റെ അനുജന്റെ വേഷത്തില്‍ ധ്യാന്‍ ശ്രീനിവാസനും. ദിലീപിന്റെ തന്നെ മറ്റൊരാനുജനായി ജോസ് കുട്ടിയും വേഷമിടുന്നു.

മഞ്ജു പിള്ള, ജോണി ആന്റണി,ജോസ് കുട്ടി, അശ്വിന്‍ ജോസ്, റോസ്‌ബെത് ജോയ്, പാര്‍വതി രാജന്‍ ശങ്കരാടി എന്നീ താരങ്ങളെ കൂടാതെ നിരവധി പുതിയ മുഖങ്ങളും ചിത്രത്തിലെത്തുന്നു.

ജോയൽ മാത്യൂസ്

Recent Posts

പ്രിയതമന് പിറന്നാൾ ആശംസകളുമായി ആലിയ ഭട്ട്; സോഷ്യൽ മീഡിയയിൽ വൈറലായി റൊമാന്റിക് ചിത്രങ്ങൾ

ബോളിവുഡിന്റെ പ്രിയതാരം രൺബീർ കപൂറിന്റെ 44-ാം ജന്മദിനമാണിന്ന്.…

2 hours ago

പരമാവധി ഒരു മനുഷ്യനില്‍ ഇന്‍വെസ്റ്റ് ചെയ്തിട്ടാണ് പോന്നത്: മഞ്ജു പത്രോസ്

വ്യക്തി ജീവിതത്തില്‍ പല ഘട്ടങ്ങള്‍ കണ്ട നടിയാണ്…

8 hours ago

മരിച്ചു പോകുമെന്ന് പേടിയായിരുന്നു; രേണു സുധി

കാന്‍സര്‍ രോഗത്തോട് പൊരുതുകയാണ് രേണു സുധി. കഴിഞ്ഞ…

8 hours ago

ഞങ്ങളില്‍ നിന്നും സൂര്യയെ പിരിച്ചില്ല, ജ്യോതികയെക്കുറിച്ച് സൂര്യയുടെ പിതാവ്

വിവാഹ വാര്‍ഷികത്തില്‍ സൂര്യയും ജ്യോതികയും വീണ്ടും വിവാഹിതരായത്…

8 hours ago