Categories: latest news

ദിലീപും ധ്യാന്‍ ശ്രീനിവാസനും പ്രധാന വേഷത്തില്‍; ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചു

ദിലീപും ധ്യാന്‍ ശ്രീനിവാസനും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചു. പ്രിന്‍സ് ആന്‍ഡ് ഫാമിലി എന്നാണ് ചിത്രത്തിന്റെ പേര് ദിലീപിന്റെ കരിയറിലെ 150 ചിത്രം എന്ന പ്രത്യേകത കൂടി ഇതിനുണ്ട്.

ചിത്രത്തിന്റെ ഫസ്റ്റ് പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു.മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിച്ച്, ബിന്റോ സ്റ്റീഫന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ആദ്യമായിട്ടാണ് ഒരു ദിലീപ് ചിത്രത്തിന് ഫാമിലി മൂഡ് നല്‍കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങുന്നത്.

ചിത്രത്തില്‍ പ്രിന്‍സ് എന്ന കഥാപാത്രമായാണ് ദിലീപ് എത്തുന്നത്. ദിലീപിന്റെ അനുജന്റെ വേഷത്തില്‍ ധ്യാന്‍ ശ്രീനിവാസനും. ദിലീപിന്റെ തന്നെ മറ്റൊരാനുജനായി ജോസ് കുട്ടിയും വേഷമിടുന്നു.

മഞ്ജു പിള്ള, ജോണി ആന്റണി,ജോസ് കുട്ടി, അശ്വിന്‍ ജോസ്, റോസ്‌ബെത് ജോയ്, പാര്‍വതി രാജന്‍ ശങ്കരാടി എന്നീ താരങ്ങളെ കൂടാതെ നിരവധി പുതിയ മുഖങ്ങളും ചിത്രത്തിലെത്തുന്നു.

ജോയൽ മാത്യൂസ്

Recent Posts

തന്റെ പണം നഷ്ടപ്പെട്ടു; തുറന്ന് പറഞ്ഞ് അമൃത സുരേഷ്

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരികളാണ് ഗായികമാരാണ് അമൃത സുരേഷും…

6 hours ago

അഡ്‌ജെസ്റ്റ്‌മെന്റുകള്‍ക്കായി പലരും സമീപിച്ചു; വരലക്ഷ്മി

മലയാളത്തില്‍ ഏറെ വിവാദമായ ചിത്രമാണ് നിതിന്‍ രഞ്ജി…

6 hours ago

രേണുവിന് ബിഗ്‌ബോസിലേക്ക് സെലക്ഷന്‍ കിട്ടിയോ? ചൂടന്‍ ചര്‍ച്ച

വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…

6 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി അനിഖ

ഗ്ലാമറസ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ.…

15 hours ago

അതിസുന്ദരിയായി കല്യാണി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കല്യാണി പ്രിയദര്‍ശന്‍.…

15 hours ago

അതിസുന്ദരായായി ഐശ്വര്യ രാജേഷ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഐശ്വര്യ രാജേഷ്.…

16 hours ago