ഡാന്‍സിനിയുടെ ചുവടുതെറ്റി നിലത്ത് വീണ വിദ്യാബാലന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. എന്നാല്‍ താഴെ വീണുപോയെങ്കിലും വീണ്ടും എഴുന്നേറ്റ് ഒരു ഭാവ വ്യത്യാസവും ഇല്ലാതെ ഡാന്‍സ് ചെയ്യുന്ന താരത്തെയും വീഡിയോയില്‍ കാണാം.
ഭൂല്‍ ഭുലയ്യ 3ന്റെ റിലീസിനു മുന്നോടിയായി മുംബൈയിലെ ഐക്കണിക് റോയല്‍ ഓപ്പറ ഹൗസ് നടന്ന പരിപാടിയ്ക്കിടയില്‍ മാധുരി ദീക്ഷിതിനൊപ്പം ചുവടുവയ്ക്കുന്നതിനിടയിലാണ് താരം ചുവട് തെറ്റി നിലത്തു വീണത്.
എന്നാല്‍ ഉടന്‍ തന്നെ താരം എഴുന്നേറ്റ് വീണ്ടും ഡാന്‍സ് തുടര്‍ന്നു. ഇത് കണ്ടതോടെ താരത്തെ പിന്തുണച്ച് ആരാധകരും കയ്യടിച്ചു.
വിദ്യാബാലന്റെ ആര്‍ജ്ജവത്തെ പ്രകീര്‍ത്തിച്ച് മഞ്ജു വാര്യറും രംഗത്ത് എത്തി. വീഴ്ചയെ നിങ്ങള്‍ കൈകാര്യം ചെയ്തത് അവിശ്വാസനീയമായ ഗ്രേസോടെയാണ്. ഒരു യഥാര്‍ത്ഥ കലാകാരിക്കെ ഇത് പറ്റു എന്നാണ് മഞ്ജു കുറിച്ചിരിക്കുന്നത്
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…