Categories: latest news

ഷറഫുദ്ദീനും അനുപമയും പ്രധാന വേഷത്തില്‍; ദി പെറ്റ് ഡിക്ടറ്റീവ് പൂര്‍ത്തിയായി

ഷറഫുദ്ദീനും അനുപമ പരമേശ്വരനും പ്രധാന വേഷത്തില്‍ എത്തുന്ന ദി പെറ്റ് ഡിക്ടറ്റീവ് എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. പ്രനീഷ് വിജയനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഷറഫുദ്ദീന്‍ തന്നെയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. ആദ്യമായി ഷറഫുദ്ദീന്‍ നിര്‍മ്മിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി ഈ സിനിമയ്ക്ക് ഉണ്ട്.

പ്രനീഷ് വിജയന്‍, ജയ് വിഷ്ണു എന്നിവര്‍ ചേര്‍ന്ന് തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നു. ആനന്ദ് സി ചന്ദ്രനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. മുകുന്ദനുണ്ണി അസോസിയേറ്റ്‌സ് എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച അഭിനവ് സുന്ദര്‍ നായ്കാണ് എഡിറ്റിങ് നിര്‍വഹിക്കുന്നത്.

പ്രൊഡക്ഷന്‍ ഡിസൈനെര്‍ ദീനോ ശങ്കര്‍, ഓഡിയോഗ്രാഫി വിഷ്ണു ശങ്കര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ജയ് വിഷ്ണു, കോസ്റ്റ്യൂം ഡിസൈനര്‍ ഗായത്രി കിഷോര്‍, മേക്കപ്പ് റോണക്‌സ് സേവ്യര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രാജേഷ് അടൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രണവ് മോഹന്‍, സ്റ്റില്‍സ് രോഹിത് കെ സുരേഷ്, പി ആര്‍ ഒ ആന്‍ഡ് മാര്‍ക്കറ്റിംഗ് വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍.

ജോയൽ മാത്യൂസ്

Recent Posts

അമ്മുവിനോട് ഏറ്റവും കൂടുതല്‍ വഴക്കിട്ടത് ഞാന്‍; ദിയ കൃഷ്ണ

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…

10 hours ago

മനസമാധാനവും സ്‌നേഹവും ബന്ധങ്ങളും എല്ലാമുണ്ട്; ബാല

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…

10 hours ago

ചക്കിയെക്കുറിച്ച് മോശം പറഞ്ഞവരെ ഇടിക്കാന്‍ തോന്നി; കാളിദാസ് ജയറാം

ബാലതാരമായി എത്തി ആരാധകരുടെ മനസ് കവര്‍ന്ന താരമാണ്…

10 hours ago

സ്റ്റൈലിഷ് ചിത്രങ്ങളുമായി മാളവിക മോഹനന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…

16 hours ago

ഗംഭീര ചിത്രങ്ങളുമായി ഗൗരി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…

16 hours ago

ചുവപ്പില്‍ അടിപൊളിയായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

16 hours ago