Categories: latest news

കൈതി 2 ഉടന്‍; പ്രഖ്യാപനം നടത്തി ലൊകേഷ്

കാര്‍ത്തി പ്രധാനവേഷത്തില്‍ എത്തി വലിയ ഹിറ്റായി മാറിയ കൈതി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ഉടന്‍ ഉണ്ടാകും എന്ന് പ്രഖ്യാപിച്ച് ചിത്രത്തിന്റെ സംവിധായകന്‍ ലോകേഷ് കനകരാജ്. ചിത്രത്തില്‍ ഡില്ലി എന്ന കഥാപാത്രത്തെയായിരുന്നു കാര്‍ത്തി അവതരിപ്പിച്ചിട്ടുണ്ടായിരുന്നത്. കേരളത്തിലും തമിഴ്‌നാട്ടിലും വലിയ ആരാധകരായിരുന്നു ഈ കഥാപാത്രത്തിന് ഉണ്ടായത്. അതിനാല്‍ തന്നെ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെയാണ് കൈതി 2 നായി കാത്തിരിക്കുന്നത്.

എല്ലാം തുടങ്ങിയത് ഇവിടെ നിന്ന്. കാര്‍ത്തി സാറിനും പ്രഭു സാറിനും (നിര്‍മ്മാതാവ് എസ് ആര്‍ പ്രഭു) ഈ പ്രപഞ്ചത്തിനും നന്ദി, ഇത് സാധ്യമാക്കിയതിന്. ഡില്ലി ഉടന്‍ മടങ്ങിവരും’, ലോകേഷ് കുറിചിരിക്കുന്നത്.

കൈതി 2 ഉടനെ ഉണ്ടാകുമെന്ന് നേരത്തെ കാര്‍ത്തിയും പ്രഖ്യാപിച്ചിരുന്നു. മെയ്യഴകന്‍ എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഹൈദരാബാദില്‍ നടന്ന പരിപാടിക്കിടെയാണ് കൈതി 2 നെക്കുറിച്ച് ചോദ്യം വന്നതും കാര്‍ത്തി മറുപടി പറഞ്ഞതും.

2019 ഒക്ടോബര്‍ 25 നാണ് ‘കൈതി’ തിയേറ്ററുകളില്‍ എത്തിയത്. നിലവില്‍ രജനികാന്ത് നായകനാവുന്ന കൂലി എന്ന ചിത്രമാണ് ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്നത്. ഈ ചിത്രത്തിന് ശേഷം കൈതി 2 വിന്റെ ചിത്രീകരണം ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. രജനിക്കൊപ്പം നാഗാര്‍ജുന, സത്യരാജ്, ശ്രുതി ഹാസന്‍, സൗബിന്‍ ഷാഹിര്‍, ഉപേന്ദ്ര തുടങ്ങി വന്‍ താരനിരയാണ് കൂലിയില്‍ അഭിനയിക്കുന്നത്. പിരിയഡ് ഗ്യാങ്സ്റ്റര്‍ ആക്ഷന്‍ ത്രില്ലര്‍ ആയിട്ടാണ് കൂലി ഒരുങ്ങുന്നത്.

ജോയൽ മാത്യൂസ്

Recent Posts

ഹണിമൂണ്‍ ആണോ ? ചിത്രങ്ങളുമായി ഗ്രേസ്

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഗ്രേസ് ആന്റണി.…

4 hours ago

ഗംഭീര ചിത്രങ്ങളുമായി പാര്‍വതി

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി. ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago

കിടിലന്‍ ചിത്രങ്ങളുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

4 hours ago

കിടിലന്‍ ചിത്രങ്ങളുമായി സംയുക്ത

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago

ക്യൂട്ട് ചിത്രങ്ങളുമായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര.. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

ഗ്ലാമറസ് പോസുമായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago