ഗോകുല്‍ സുരേഷും അജു വര്‍ഗീസും പ്രധാന വേഷത്തില്‍ എത്തിയ ഗഗനാചാരി ഒടിടിയില്‍. പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോം ആയ ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം പ്രദര്‍ശനം ആരംഭിച്ചിരിക്കുന്നത്. അരുണ്‍ ചന്ദുവാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സയന്‍സ് ഫിക്ഷന്‍ കോമഡി ചിത്രം ആണ് ഗഗനചാരി. അനാര്‍ക്കലി മറിക്കാറും കെ ബി ഗണേഷ് കുമാറും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.
അജിത്ത് വിനായക ഫിലിംസ് നിര്‍മ്മിക്കുന്ന ‘ഗഗനചാരി’ വ്യത്യസ്തമായ ‘മോക്യുമെന്ററി ശൈലിയില്‍ ആണ് ഒരുക്കിയിരിക്കുന്നത്. ശിവ സായിയും, അരുണ്‍ ചന്ദുവും തിരക്കഥ ഒരുക്കിയ ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് സുര്‍ജിത്ത് എസ് പൈ ആണ്. പ്രിയദര്‍ശന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ ആയിരുന്ന ശിവയും ഡയറക്ര്‍ അരുണ്‍ ചന്ദുവും ചേര്‍ന്നാണ് സംഭാഷണവും എഴുതിയിരിക്കുന്നത്. അങ്കമാലി ഡയറീസ്, അനുരാഗ കരിക്കിന്‍ വെള്ളം, ജെല്ലിക്കട്ട് എന്നീ ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കിയ പ്രശാന്ത് പിള്ളയാണ് ഗഗനചാരിയുടെ സംഗീത സംവിധായകന്‍. എം ബാവയാണ് കലാസംവിധായകന്‍.
അരവിന്ദ് മന്മദന്‍, സീജേ അച്ചു എന്നിവരാണ് ചിത്രസംയോജനം കൈകാര്യം ചെയ്തിരിക്കുന്നത്. കള എന്ന സിനിമയുടെ ചടുലമായ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയ സ്റ്റണ്ട് മാസ്റ്റര്‍ ഫിനിക്‌സ് പ്രഭു ആണ് ആക്ഷന്‍. വിഎഫ്എക്‌സിന് പ്രാധാന്യം ഉള്ള ചിത്രത്തിന്റെ ഗ്രാഫിക്‌സ് മെറാക്കി സ്റ്റുഡിയോസ് ആണ്. ഏറെ വെല്ലുവിളികള്‍ നിറഞ്ഞ ലോക്ഡൗണ്‍ കാലഘട്ടത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചുകൊണ്ട് കൊച്ചിയിലായിരുന്നു ഗഗനാചാരിയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്.
സ്റ്റാര്‍മാജിക്ക് എന്ന റിയാലിറ്റി ഷോയിലൂടെ വൈറലായ താരമാണ്…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് നാഗചൈതന്യ. സാമന്തയുമായുള്ള…
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ശ്രീവിദ്യ. ഫ്‌ലവേഴ്‌സിലെ സ്റ്റാര്‍…
ആരാധകര്‍ക്കായി പുതിയ ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക.…