Categories: latest news

കിങ് ഓഫ് കൊത്തയുടെ പരാജയം ഏറ്റെടുക്കുന്നു: ദുല്‍ഖര്‍ സല്‍മാന്‍

കിംഗ് ഓഫ് കൊത്തയുടെ പരാജയം താന്‍ ഏറ്റെടുക്കുന്നതായി നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. ചിത്രത്തിന്റെ പരാജയത്തിന്റെ ഉത്തരവാദിത്വം താന്‍ പൂര്‍ണ്ണമായും ഏറ്റെടുക്കുന്നതായും അടുത്ത തവണ കൂടുതല്‍ പരിശ്രമിക്കും എന്നുമാണ് ഒരു അഭിമുഖത്തില്‍ സംസാരിക്കാവെ ദുല്‍ഖര്‍ സല്‍മാന്‍ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. മോശം തിരക്കഥയുടെയും അഭിനയത്തിന്റെയും പേരില്‍ വലിയ വിമര്‍ശനങ്ങളാണ് ചിത്രം ഏറ്റുവാങ്ങിയത്. ഇതോടെയാണ് താരം ഇതില്‍ പ്രതികരണവുമായി രംഗത്ത് എത്തിയത്.

അഭിലാഷ് ജോഷി ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. ബിഗ് ബജറ്റിലായിരുന്നു ചിത്രം അണിയിച്ചൊരുക്കിയത്. ചിത്രം വിജയം ആയില്ലെങ്കിലും പ്രേക്ഷകര്‍ക്ക് ആ സിനിമയെ പറ്റി എന്ത് പരാതിയുണ്ടെങ്കിലും അതിന്റെ പൂര്‍ണ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നു. അടുത്ത തവണ തങ്ങള്‍ കൂടുതല്‍ നന്നായി ശ്രമിക്കുമെന്നും ‘ലക്കി ഭാസ്‌കര്‍’ എന്ന പുതിയ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ടു നടന്ന ഒരു അഭിമുഖത്തില്‍ ദുല്‍ഖര്‍ പറഞ്ഞു.

ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ചെമ്പന്‍ വിനോദ്, ഷമ്മി തിലകന്‍, ഗോകുല്‍ സുരേഷ്, വടചെന്നൈ ശരണ്‍, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖ സുരേന്ദ്രന്‍ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കള്‍. ജേക്‌സ് ബിജോയ് ആണ് ചിത്രത്തിന് സംഗീതം നല്‍കിയത്. ദുല്‍ഖര്‍ സല്‍മാന്റെ വെഫേറര്‍ ഫിലിംസും സീ സ്റ്റുഡിയോയും ചേര്‍ന്നായിരുന്നു ചിത്രം നിര്‍മിച്ചത്.

ജോയൽ മാത്യൂസ്

Recent Posts

ഹണിമൂണ്‍ ആണോ ? ചിത്രങ്ങളുമായി ഗ്രേസ്

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഗ്രേസ് ആന്റണി.…

6 hours ago

ഗംഭീര ചിത്രങ്ങളുമായി പാര്‍വതി

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി. ഇന്‍സ്റ്റഗ്രാമിലാണ്…

6 hours ago

കിടിലന്‍ ചിത്രങ്ങളുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

6 hours ago

കിടിലന്‍ ചിത്രങ്ങളുമായി സംയുക്ത

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…

7 hours ago

ക്യൂട്ട് ചിത്രങ്ങളുമായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര.. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

ഗ്ലാമറസ് പോസുമായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago