Categories: latest news

വ്യാജ വീഡിയോയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ആലിയ ഭട്ട്

തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ട്രോളുകള്‍ അതിരുവിട്ടതോടെ രൂക്ഷ പ്രതികരണവുമായി നടി അലിയ ഭട്ട്. ഇന്‍സറ്റഗ്രാമിലൂടെയാണ് ആലിയയുടെ പ്രതികരണം. താന്‍ ബൊട്ടോക്‌സ് അടക്കമുള്ള കോസ്മറ്റിക് സര്‍ജറികള്‍ക്ക് വിധേയയായി എന്ന ആരോപണത്തിനെതിരെയാണ് ആലിയ രംഗത്തെത്തിയിരിക്കുന്നത്.

കോസ്മറ്റിക് കറക്ഷനുകള്‍ക്ക് തയ്യാറാകുന്ന, ശരീരത്തില്‍ സര്‍ജറി ചെയ്യുന്നവരെ ഒരു തരത്തിലും ജഡ്ജ് ചെയ്യുന്നില്ല, അത് അവരുടെ ഇഷ്ടമാണ്. എന്നാ തന്നെക്കുറിച്ച് ഈ പറയുന്ന കാര്യങ്ങള്‍ വിവരക്കേടിനും അപ്പുറമാണ്. ഞാന്‍ ബൊട്ടോക്‌സ് ചെയ്ത് പാളിപ്പോയെന്നും എന്റെ ചിരി ശരിയല്ലെന്നും സംസാരത്തില്‍ പ്രശ്‌നമുണ്ടെന്നും പറയുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് നാളുകളായി.

ഇത് അതിരുവിട്ട വിമര്‍ശനമാണ്, ഒരു മനുഷ്യന്റെ മുഖത്തെക്കുറിച്ചുള്ള അതിസൂക്ഷ്മമായ ജഡ്ജ്‌മെന്റാണ്. എന്റെ ഒരു വശം തളര്‍ന്നു പോയെന്ന് നിങ്ങളിപ്പോള്‍ ശാസ്ത്രീയമായി വിശദീകരിക്കുകയാണ്. നിങ്ങളെന്താ തമാശ പറയുകയാണോ? ഒരു തെളിവുമില്ലാതെ, ഉറപ്പുമില്ലാതെ, പിന്തുണയ്ക്കാന്‍ യാതൊന്നുമില്ലാതെ, വലിയ വാദങ്ങള്‍ സാധാരണയെന്നത് പോലെ പറഞ്ഞു പോവുകയാണ് എന്നും രൂക്ഷമായ വിമര്‍ശനം ഉന്നയിച്ച് ആലിയ പറഞ്ഞു.

ഇത്തരം വിമര്‍ശനങ്ങള്‍ ആളുകളെ വളരെ മോശമായി ബാധിക്കും. തനിക്കെതിരെ സ്ത്രീകള്‍ നിന്നാണ് ഏറ്റവും കൂടുതല്‍ വിമര്‍ശനം ഉയരുന്നത്. അതാണ് ഏറ്റവും കൂടുതല്‍ വിഷമമുള്ള കാര്യം. തന്നെ ജീവിക്കൂ ജീവിക്കാന്‍ അനുവദിക്കൂ എന്നും ആലിയ ഭട്ട് പറഞ്ഞു.

ജോയൽ മാത്യൂസ്

Recent Posts

ഹണിമൂണ്‍ ആണോ ? ചിത്രങ്ങളുമായി ഗ്രേസ്

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഗ്രേസ് ആന്റണി.…

4 hours ago

ഗംഭീര ചിത്രങ്ങളുമായി പാര്‍വതി

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി. ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago

കിടിലന്‍ ചിത്രങ്ങളുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

4 hours ago

കിടിലന്‍ ചിത്രങ്ങളുമായി സംയുക്ത

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago

ക്യൂട്ട് ചിത്രങ്ങളുമായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര.. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

ഗ്ലാമറസ് പോസുമായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago