സിനിമയിലെ നായികയോടുള്ള ക്രൂരത കണ്ട് വില്ലനെ തല്ലി ചതച്ച് സ്ത്രീകള്‍. ഹൈദരാബാദില്‍ വച്ച് നടന്‍ എന്‍ ടി രാമസ്വാമിയ്ക്ക് നേരെയാണ് സ്ത്രീകളുടെ ഭാഗത്തുനിന്നും കയ്യേറ്റം ഉണ്ടായിരിക്കുന്നത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം ‘ലവ് റെഡ്ഡി’ എന്ന തെലുങ്ക് സിനിമയുടെ പ്രമോഷന്‍ ചടങ്ങിനിടെയാണ് സംഭവമുണ്ടായത്. പ്രേക്ഷകര്‍ക്കൊപ്പം സിനിമ കാണാനായി സിനിമയിലെ അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും എത്തിയിരുന്നു. ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ് എന്‍ ടി രാമസ്വാമി അഭിനയിച്ചിരുന്നത്. എന്നാല്‍ ചടങ്ങിനിടെ വില്ലന്‍ വേഷം ചെയ്ത നടനെതിരെ ആക്രമണമുണ്ടാവുകയായിരുന്നു.
താരങ്ങളുടെ ഭാഗത്തേക്ക് പാഞ്ഞെത്തിയ സ്ത്രീ നടന്റെ ഷര്‍ട്ടില്‍ കയറിപ്പിടിക്കുകയും ആക്രമിക്കുകയുമായിരുന്നു എന്ന് ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കും. ഇതോടെ മറ്റ് താരങ്ങളും അണിയറ പ്രവര്‍ത്തകരും ഇവരെ തടഞ്ഞു. എന്നാല്‍ ഇവരെ മാറ്റി നിര്‍ത്തിയിട്ടും ദേഷ്യപ്പെട്ട് നടനു നേരെ ഇവര്‍ പാഞ്ഞടുക്കുന്നതും വിഡിയോയിലുണ്ട്.
സംഭവത്തിനക്കുറിച്ച് പല രീതിയിലുള്ള അഭിപ്രായങ്ങളാണ് ആളുകള്‍ പങ്കുവെയ്ക്കുന്നത്. നടനെതിരെ ആക്രമണം നടത്തിയ സ്ത്രീകളെ നടപടി വളരെ മോശമായി പോയി എന്നാണ് പലരും വിമര്‍ശിക്കുന്നത്. എന്നാല്‍ സിനിമാക്കാരുടെ തന്നെ പ്രമോഷനല്‍ സ്റ്റണ്ട് ആണ് ഈ സംഭവമെന്നാണ് മറ്റ് ചിലര്‍ പറയുന്നത്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നസ്രിയ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി സാരിയില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില വിമല്‍.…