Categories: latest news

വേട്ടയ്യന്‍ ഒടിടി റിലീസിന്

രജനികാന്ത്, അമിതാബച്ചന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രത്തിലെത്തിയ വേട്ടയ്യന്‍ ഒടിടി റിലീസിന് എത്തുന്നു. ചിത്രം നവംബര്‍ 7ന് ഒടിടി റിലീസ് ചെയ്യുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ആമസോണ്‍ പ്രൊമിലൂടെയായിരിക്കും വേട്ടയ്യന്‍ റിലീസ് ചെയ്യുന്നത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല.

വന്‍ താരനിരയില്‍ ഏറെ പ്രതീക്ഷകളോടെ തീയേറ്ററില്‍ എത്തിയ വേട്ടയ്യന് എന്നാല്‍ കാര്യമായ നേട്ടം ഉണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. ഇതുവരെ ആഗോളതലത്തില്‍ നേടിയത് 235.25 കോടി രൂപ മാത്രമാണ്. ഇന്ത്യയില്‍ നിന്ന് നേടിയ ഗ്രോസ് കളക്ഷന്‍ 157.25 കോടിയാണ്. ഓവര്‍സീസില്‍ നിന്ന് 78 കോടിയും നേടിയ ചിത്രം മുടക്കുമുതല്‍ ഇതുവരെ തിരികെ പിടിച്ചിട്ടില്ല.

ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്ത വേട്ടയ്യനില്‍ മഞ്ജുവാര്യരും ഫഹദ് ഫാസിലും പ്രധാന വേഷത്തില്‍ എത്തിയിട്ടുണ്ട്. സാബു മോനാണ് വില്ലന്‍ വേഷത്തില്‍ എത്തിയത്. ചിത്രത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്.

ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുഭാസ്‌കരന്‍ അല്ലിരാജ നിര്‍മ്മിച്ച ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസാണ്. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീതം ചിട്ടപ്പെടുത്തിയിരിക്കുന്നത്. എസ്ആര്‍ കതിര്‍ ആണ് വേട്ടയ്യന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. അന്‍പറിവ് സംഘട്ടനം ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ ഫിലോമിന്‍ രാജ് ആണ് എഡിറ്റിംഗ് നിര്‍വ്വഹിച്ചത്.

ജോയൽ മാത്യൂസ്

Recent Posts

സായി പല്ലവിക്കെതിരെ രൂക്ഷമായ സൈബർ ആക്രമണം

നടി സായി പല്ലവിക്കെതിരെ രൂക്ഷമായ സൈബർ ആക്രമണം.…

15 hours ago

സൽമാൻഖാന് ഉറങ്ങാനാക്കുന്നില്ല; വെളിപ്പെടുത്തലുമായി ബാബ സിദ്ദിഖിയുടെ മകൻ

എൻസിപി നേതാവ് ബാബ സിദ്ദിഖിയുടെ മരണത്തിന് ശേഷം…

15 hours ago

എന്നെ മലയാള സിനിമയില്‍ നിന്ന് മാറ്റിനിര്‍ത്തിയിട്ടുണ്ട്: ഷംന കാസിം

മലയാള സിനിമയില്‍ നിന്ന് തനിക്ക് വിവേചനം നേരിട്ടിട്ടുണ്ടെന്ന്…

17 hours ago

സ്‌റ്റൈലിഷ് പോസുമായി അനുമോള്‍

സ്‌റ്റൈലിഷ് പോസില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍.…

22 hours ago

സാരിയില്‍ ഗംഭീര ലുക്കുമായി ശ്രിയ ശരണ്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രി ശരണ്‍.…

22 hours ago