ഗ്ലാമറസ് വേഷങ്ങള്‍ ചെയ്യാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് നടി സായ് പല്ലവി. ഇപ്പോള്‍ ലഭിക്കുന്ന വേഷങ്ങളില്‍ സന്തുഷ്ടയാണെന്നും പ്രത്യേക ഗ്ലാമര്‍ ആവശ്യപ്പെടുന്ന വേഷങ്ങള്‍ നഷ്ടപ്പെടുത്തുന്നതില്‍ ഒരു സുഖമുണ്ടെന്നും സായ് പല്ലവി പറഞ്ഞു. ഗ്ലാമര്‍ വേഷങ്ങള്‍ വേണ്ടെന്നുവച്ചതിന്റെ പേരില്‍ കരിയറില്‍ വീഴ്ചയുണ്ടായോ എന്ന ചോദ്യത്തിനു മറുപടി പറയുകയായിരുന്നു സായ് പല്ലവി.
ജനങ്ങള്‍ എന്നെ ഗ്ലാമറിനായി കാണരുതെന്ന് ഞാന്‍ ആഗ്രഹിച്ചു. പൊതുജനങ്ങള്‍ എന്നെ കഴിവിന്റെ പേരില്‍ കാണണം. ശരീരം കാണാന്‍ ആഗ്രഹിക്കുന്ന മറ്റൊരുകൂട്ടം പ്രേക്ഷകരെ തൃപ്തിപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അത്തരം കണ്ണുകള്‍ എന്നിലേക്ക് വരുന്നത് ഞാന്‍ ആഗ്രഹിക്കുന്നില്ല’ -സായ് പല്ലവി പറഞ്ഞു.
നല്ല കഥാപാത്രങ്ങള്‍ ചെയ്യുന്നത് കരിയറില്‍ കൂടുതല്‍ കാലം നിലനില്ക്കാന് സഹായിക്കുമെന്നും സായ് പല്ലവി പറഞ്ഞു. അമരന് ആണ് സായ് പല്ലവിയുടെ വരാനിരിക്കുന്ന ചിത്രം.
നടി സായി പല്ലവിക്കെതിരെ രൂക്ഷമായ സൈബർ ആക്രമണം.…
എൻസിപി നേതാവ് ബാബ സിദ്ദിഖിയുടെ മരണത്തിന് ശേഷം…
മലയാള സിനിമയില്‍ നിന്ന് തനിക്ക് വിവേചനം നേരിട്ടിട്ടുണ്ടെന്ന്…
സിനിമാ പ്രേമികള്‍ക്ക് ഏറെ ഇഷ്ടവും ബഹുമാനവും ഉള്ള…
സ്റ്റൈലിഷ് പോസില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രി ശരണ്‍.…