Categories: latest news

ആ സിനിമയില്‍ എന്റെ ഇന്‍ട്രോ സീന്‍ ഷൂട്ട് ചെയ്തത് പൃഥ്വി ആണ്: ആസിഫ് അലി

പൃഥ്വിരാജ്, ആസിഫ് അലി, നെടുമുടി വേണു, ചെമ്പന്‍ വിനോദ്, നീരജ് മാധവ് തുടങ്ങി വന്‍താരനിര അണിനിരന്ന ചിത്രമായിരുന്നു സപ്തമശ്രീ തസ്‌കര. 2014 ലാണ് അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ സംവിധാനം ചെയ്ത ഈ സിനിമ തിയറ്ററുകളിലെത്തിയത്. ബോക്‌സ്ഓഫീസില്‍ വലിയ വിജയമായ ഈ ചിത്രം ആസിഫ് അലിയുടെ കരിയറില്‍ ഏറെ നിര്‍ണായകമായിരുന്നു. ഈ ചിത്രത്തില്‍ ആസിഫ് അലിയുടെ ഇന്‍ട്രോ സീനിന് ഇപ്പോഴും ആരാധകര്‍ ഉണ്ട്.

നല്ലവരായ ഏഴ് കള്ളന്‍മാരുടെ കഥയാണ് ഈ സിനിമ പറയുന്നത്. ജയിലിനുള്ളില്‍ വെച്ചാണ് ആസിഫ് അലിയെ ആദ്യം കാണിക്കുന്നത്. ആക്ഷന്‍ രംഗങ്ങള്‍ അടങ്ങിയ മാസ് സീനോടെയാണ് ആസിഫ് അലിയുടെ ഇന്‍ട്രോ. ഈ രംഗം ഷൂട്ട് ചെയ്തത് പൃഥ്വിരാജ് ആണെന്നാണ് ആസിഫ് പറയുന്നു. ഒരു അഭിമുഖത്തിലാണ് ആസിഫ് ഇക്കാര്യം വെളിപ്പെടുത്തിയത്.

‘ ആ സീന്‍ പ്ലാന്‍ ചെയ്തതും ഷൂട്ട് ചെയ്തതും പൃഥ്വി ആയിരുന്നു. മൂപ്പര്‍ക്ക് ആ സ്‌ക്രിപ്റ്റില്‍ വായിച്ചിട്ട് ഏറ്റവും എക്‌സൈറ്റ് ചെയ്യിപ്പിച്ച ഇന്‍ട്രോ എന്റെ ആയിരുന്നു. അത് വായിച്ച അന്നുമുതല്‍ പുള്ളി പറഞ്ഞിരുന്നു ‘ഇത് ഞാന്‍ ഷൂട്ട് ചെയ്യും’ എന്ന്. പിന്നെ അനിലേട്ടനും (സംവിധായകന്‍) ഭയങ്കര ചില്‍ ആണ്. അദ്ദേഹത്തിനും പ്രശ്‌നം ഒന്നും ഉണ്ടായിരുന്നില്ല. പൃഥ്വി അന്ന് എനിക്ക് വെറും കോ സ്റ്റാര്‍ അല്ല, ശരിക്കും ഒരു സ്റ്റാര്‍ ആണ്,’ ആസിഫ് പറഞ്ഞു.

അനില മൂര്‍ത്തി

Recent Posts

നാടന്‍ ലുക്കുമായി സരയു

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സരയു ഇന്‍സ്റ്റഗ്രാമിലാണ്…

1 hour ago

ഗംഭീര ലുക്കുമായി മഞ്ജു വാര്യര്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് മഞ്ജു വാര്യര്‍.…

1 hour ago

സെറ്റ് സാരിയില്‍ അതിസുന്ദരിയായി അനുശ്രീ

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനുശ്രീ. ഇന്‍സ്റ്റഗ്രാമിലാണ്…

1 hour ago

കിടിലന്‍ ചിത്രങ്ങളമായി നമിത

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

1 hour ago

സാരിയില്‍ മനോഹരിയായി അഹാന കൃഷ്ണ

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന കൃഷ്ണ.…

1 hour ago

മനോഹരിയായി അഹാന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന കൃഷ്ണ.…

1 day ago