മലയാളത്തില്‍ സജീവമാകാനൊരുങ്ങി ദുല്‍ഖര്‍ സല്‍മാന്‍. മലയാളത്തില്‍ ഒന്നിലേറെ പ്രൊജക്ടുകള്‍ ചെയ്യാന്‍ പോകുന്നതായി ദുല്‍ഖര്‍ വെളിപ്പെടുത്തി. പറവയിലൂടെ സംവിധാന രംഗത്തേക്ക് എത്തിയ നടന്‍ സൗബിന്‍ ഷാഹിര്‍ ചിത്രത്തില്‍ ദുല്‍ഖര്‍ നായകനാകും. പറവയിലും ദുല്‍ഖര്‍ അഭിനയിച്ചിരുന്നു.
ആര്‍ഡിഎക്‌സ് സംവിധായകന്‍ നഹാസ് ഹിദായത്തിന്റെ ചിത്രത്തിലും ദുല്‍ഖര്‍ അഭിനയിക്കും. ലക്കി ഭാസ്‌കര്‍ സിനിമയുടെ പ്രചാരണ പരിപാടിക്കിടെയാണ് തന്റെ പുതിയ പ്രൊജക്ടുകളെ കുറിച്ച് ദുല്‍ഖര്‍ വെളിപ്പെടുത്തിയത്.
ഇവ കൂടാതെ മറ്റു ചില മലയാളം പ്രൊജക്ടുകളുടെ ചര്‍ച്ചകള്‍ നടക്കുകയാണ്. മലയാളത്തില്‍ നിന്ന് വേണമെന്ന് കരുതി ബ്രേക്ക് എടുത്തതല്ലെന്നും മലയാള സിനിമയാണ് തന്നെ ഇതുവരെ എത്തിച്ചതെന്നും ദുല്‍ഖര്‍ പറഞ്ഞു.
‘ ഞാന്‍ മലയാളം ഇന്‍ഡസ്ട്രിയില്‍ നിന്ന് ഇടവേളയെടുത്തതായി എനിക്ക് തോന്നുന്നില്ല. കാരണം നിങ്ങളുടെ സ്നേഹത്തിലും പരിഗണനയിലും ഒട്ടും കുറവ് വന്നിട്ടില്ല. നിങ്ങള്‍ ഒരുപാട് ഇഷ്ടപ്പെടുന്ന സംവിധായകര്‍ക്കൊപ്പമാണ് എന്റെ വരാനിരിക്കുന്ന മലയാള സിനിമകള്‍. സൗബിന്‍ ചെയ്യുന്ന പടത്തില്‍ ഞാന്‍ അഭിനയിക്കുന്നുണ്ട്. നഹാസ് ഹിദായത്തുമായി സിനിമ ചെയ്യുന്നുണ്ട്. നിങ്ങള്‍ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു പുതുമുഖ സംവിധായകന്റെ ചിത്രത്തിലും അഭിനയിക്കും. മറ്റു ചില പ്രൊജക്ടുകളുടെ ചര്‍ച്ചകള്‍ നടക്കുകയാണ്,’ ദുല്‍ഖര്‍ പറഞ്ഞു.
നടി സായി പല്ലവിക്കെതിരെ രൂക്ഷമായ സൈബർ ആക്രമണം.…
എൻസിപി നേതാവ് ബാബ സിദ്ദിഖിയുടെ മരണത്തിന് ശേഷം…
മലയാള സിനിമയില്‍ നിന്ന് തനിക്ക് വിവേചനം നേരിട്ടിട്ടുണ്ടെന്ന്…
സിനിമാ പ്രേമികള്‍ക്ക് ഏറെ ഇഷ്ടവും ബഹുമാനവും ഉള്ള…
സ്‌റ്റൈലിഷ് പോസില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രി ശരണ്‍.…