Categories: Gossips

‘ബിലാലിനെ കാമിയോ റോള്‍’; ഒന്നും ഇപ്പോള്‍ പറയാന്‍ പറ്റില്ലെന്ന് ദുല്‍ഖര്‍ സല്‍മാന്‍

ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാലിനു വേണ്ടി മമ്മൂട്ടി ആരാധകര്‍ മാത്രമല്ല മലയാള സിനിമാലോകം ഒന്നടങ്കം കാത്തിരിക്കുകയാണ്. 2007 ല്‍ പുറത്തിറങ്ങിയ ബിഗ് കള്‍ട്ട് ക്ലാസിക് സിനിമയെന്ന നിലയിലാണ് ഇപ്പോഴും ചര്‍ച്ചയാകുന്നത്. അമല്‍ നീരദ് ആദ്യമായി സംവിധാനം ചെയ്ത സിനിമ കൂടിയാണ് ബിഗ് ബി. അമല്‍ തന്നെയാണ് ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാല്‍ വരുമെന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് പ്രഖ്യാപിച്ചത്. എന്നാല്‍ പിന്നീട് ഈ പ്രൊജക്ടിനെ കുറിച്ച് വിവരമൊന്നും ഇല്ല. ബിലാലില്‍ ദുല്‍ഖര്‍ കാമിയോ റോളില്‍ എത്തുമെന്ന റിപ്പോര്‍ട്ടുകളും നേരത്തെ പുറത്തുവന്നിരുന്നു.

Mammootty – Bilal

അതേസമയം ബിലാലില്‍ താന്‍ ഉണ്ടാകുമോ എന്ന ചോദ്യത്തോടു പ്രതികരിക്കുകയാണ് ദുല്‍ഖര്‍ ഇപ്പോള്‍. ബിലാല്‍ എപ്പോള്‍ വരുമെന്ന് ബിലാലിന് മാത്രമേ അറിയുകയുള്ളുവെന്നും എന്നാല്‍ വന്നാല്‍ അത് ഒരു ഒന്നൊന്നര വരവായിരിക്കുമെന്നുമാണ് ദുല്‍ഖര്‍ പറയുന്നത്. ചിത്രത്തില്‍ തന്റെ കാമിയോ ഉണ്ടോ ഇല്ലയോ എന്നുള്ളതെല്ലാം ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും എല്ലാം കാത്തിരുന്നു കാണാമെന്നും ദുല്‍ഖര്‍ പറയുന്നു. പുതിയ സിനിമയായ ലക്കി ഭാസ്‌കറിന്റെ പ്രചാരണ പരിപാടിക്കിടെയാണ് ദുല്‍ഖര്‍ ഇക്കാര്യം പറഞ്ഞത്.

കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നാണ് ബിലാല്‍ പ്രൊജക്ട് നീണ്ടുപോയതെന്നാണ് വിവരം. കോവിഡിനു ശേഷമാണ് അമല്‍ നീരദ് – മമ്മൂട്ടി കൂട്ടുകെട്ടില്‍ ഭീഷ്മ പര്‍വ്വം പിറന്നത്. ഭീഷ്മ പര്‍വ്വത്തിനു ശേഷം മമ്മൂട്ടിയും അമല്‍ നീരദും ഒന്നിക്കാന്‍ പോകുകയാണെന്ന് ഈയിടെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അത് ബിലാലിനു വേണ്ടി ആയിരിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

4 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

11 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

11 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

11 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

11 hours ago