Categories: latest news

സൂര്യയുടെ കങ്കുവ തിയേറ്ററില്‍ തരംഗമാകുമോ; ആദ്യ റിവ്യൂ പുറത്ത്

സൂര്യ പ്രധാന വേഷത്തില്‍ എത്തുന്ന ബിഗ് ബജറ്റ് ചിത്രമായ കങ്കുവയുടെ ആദ്യ റിവ്യൂ പുറത്ത്. സിനിമയുടെ തിരക്കഥയില്‍ പങ്കാളിയായ മദന്‍ കര്‍ക്കിയാണ് ചിത്രത്തിന്റെ ആദ്യ റിവ്യൂ പുറത്തുവിട്ടിരിക്കുന്നത്. സമൂഹ മാധ്യമമായ എക്‌സില്‍ പങ്കുവെച്ചിരിക്കുന്ന റിവ്യൂ ഇതിനകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.

‘കങ്കുവ പൂര്‍ണ്ണമായി കണ്ടു. ഡബ്ബിങ് സമയത്ത് പല തവണ കണ്ടിട്ടുണ്ടെങ്കിലും ഓരോ കാഴ്ചയിലും സിനിമയുടെ ഇംപാക്ട് വര്‍ധിക്കുകയാണ്. ബ്രഹ്മാണ്ഡ വിഷ്വല്‍സ്, ആഴമുള്ള കഥ, സംഗീതത്തിന്റെ ഗാംഭീര്യം, അതിനൊപ്പം സൂര്യയുടെ പ്രകടനവും ചേരുമ്പോള്‍ ഗംഭീരമായ സൃഷ്ടിയായിരിക്കുകയാണ് കങ്കുവ. ഈ ഉജ്ജ്വലമായ അനുഭവം ഒരുക്കിയതിന് ശിവ സാറിനും ഒപ്പം സ്വപ്നങ്ങളുടെ ഈ നൂല്‍ യാഥാര്‍ത്ഥ്യത്തിലേക്ക് നെയ്തതിന് നിര്‍മ്മാതാക്കള്‍ക്കും നന്ദി’ എന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്. ഈ കുറിപ്പ് കൂടി കണ്ടതോടെ ഏറെ ആവേശത്തിലാണ് സൂര്യ ആരാധകര്‍ സിനിമയ്ക്കായി കാത്തിരിക്കുന്നത്

സിരുത്തെ ശിവയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന കങ്കുവ നവംബര്‍ 14ന് തിയേറ്ററുകളിലെത്തും. ടൈം ട്രാവലിലൂടെ കഥ പറയുന്ന സയന്‍സ് ഫിക്ഷന്‍ സിനിമാണ് കങ്കുവ. ബോബി ഡിയോളാണ് സിനിമയില്‍ വില്ലനായി എത്തുന്നത്. 1000 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കാലഘട്ടത്തിലൂടെ സഞ്ചരിക്കുന്ന കങ്കുവയില്‍ യോദ്ധാവായാണ് സൂര്യ എത്തുന്നത്.

ബോളിവുഡ് താരം ദിഷ പഠാനിയാണ് നായിക. സ്റ്റുഡിയോ ഗ്രീനും യുവി ക്രിയേഷന്‍സും ചേര്‍ന്ന് നിര്‍മിക്കുന്ന സിനിമയുടെ ബജറ്റ് 350 കോടിയാണ്. ദേവി ശ്രീ പ്രസാദ് ആണ് സംഗീതം. ഛായാഗ്രഹണം വെട്രി പളനിസാമി. നിഷാദ് യൂസഫാണ് ഈ ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത്. ഗോകുലം മൂവിസ് ആണ് ചിത്രം കേരളത്തില്‍ വിതരണത്തിന് എത്തിക്കുന്നത്.

യോഗി ബാബു, പ്രകാശ് രാജ്, കെ എസ് രവികുമാര്‍, ജഗപതി ബാബു, ഹാരിഷ് ഉത്തമന്‍, നടരാജന്‍ സുബ്രമണ്യം, ആനന്ദ് രാജ്, വസുന്ധര കശ്യപ്, റെഡിന് കിങ്സ്ലി, കോവൈ സരള എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. കലാസംവിധാനം മിലന്‍, രചന ആദി നാരായണ, സംഭാഷണം മദന്‍ കര്‍ക്കി, ആക്ഷന്‍ സുപ്രീം സുന്ദര്‍.

ജോയൽ മാത്യൂസ്

Recent Posts

എന്തിന് ഞാന്‍ വിജയ്യെ ഡേറ്റ് ചെയ്യണം? രഞ്ജിനി ചോദിക്കുന്നു

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് രഞ്ജിനി ജോസ്.…

9 hours ago

ശോഭിതയുമായുള്ള പ്രണയം ആരംഭിച്ചത് ഇന്‍സ്റ്റഗ്രാമിലൂടെ: നാഗചൈതന്യ

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് നാഗചൈതന്യ. സാമന്തയുമായുള്ള…

9 hours ago

ഷോപ്പിംഗിനായി പണം കളയാറില്ല; നവ്യ നായര്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…

9 hours ago

അതിമനോഹരിയായി പ്രിയ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

14 hours ago

സാരിയില്‍ ഗംഭീര ലുക്കുമായി സ്രിന്റ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…

14 hours ago

ഗ്ലാമറസ് നോട്ടവുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

14 hours ago