വാപ്പിച്ചിയെ പോലെ അമ്പത് ദിവസം കൊണ്ട് ഒരു സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ തനിക്ക് സാധിക്കില്ലെന്ന് ദുല്‍ഖര്‍ സല്‍മാന്‍. തന്റെ സിനിമയുടെ ഒരു ഷെഡ്യൂള്‍ തീരുന്ന സമയം കൊണ്ട് അച്ഛന്റെ സിനിമയുടെ മുഴുവന്‍ ഷൂട്ട് തീരാറുണ്ടെന്ന് ദുല്‍ഖര്‍ പറഞ്ഞു. പുതിയ സിനിമയായ ലക്കി ഭാസ്‌കറിന്റെ പ്രചാരണത്തോടു അനുബന്ധിച്ച് ഗലാട്ടക്ക് നല്‍കിയ അഭിമുഖത്തിലാണ് ദുല്‍ഖര്‍ ഇക്കാര്യം പറഞ്ഞത്.
‘ വാപ്പച്ചിയുടെ നാല് സിനിമകള്‍ റിലീസ് ചെയ്തിട്ടും എന്റെ ഒരു സിനിമയുടെ ഷൂട്ടിങ് പോലും കഴിഞ്ഞില്ല. അദ്ദേഹത്തെ പോലെ 50 ദിവസം കൊണ്ട് ഷൂട്ട് ചെയ്തു തീരുന്ന സിനിമ ചെയ്യാന്‍ എനിക്ക് സാധിക്കില്ല. എന്റെ ഒരു സിനിമയുടെ ഷെഡ്യൂള്‍ തീരുമ്പോള്‍ അദ്ദേഹം ഒരു സിനിമ മുഴുവനായും അഭിനയിച്ചു തീര്‍ക്കും,’ ദുല്‍ഖര്‍ പറഞ്ഞു.
മമ്മൂട്ടിയോ രജനി സാറോ ഒരു സിനിമയുടെ സെറ്റില്‍ ചെന്നാല്‍ അവിടെ മൊത്തത്തില്‍ ഒരു വെപ്രാളമായിരിക്കും. എല്ലാ കാര്യത്തിനും തനിയെ ഒരു സ്പീഡ് ഉണ്ടാകും. എന്നാല്‍ താന്‍ സെറ്റിലുള്ളപ്പോള്‍ ആരും അങ്ങനെ കെയര്‍ ചെയ്യുമെന്ന് തോന്നുന്നില്ലെന്നും ദുല്‍ഖര്‍ പറഞ്ഞു.
ബോളിവുഡില്‍ ഏവര്ക്കും പ്രിയങ്കരിയായ നടിയാണ് കങ്കണ റണാവത്ത്.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…
സോഷ്യല് മീഡിയയില് ഏവര്ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
ബാലതാരമായെത്തി മലയാളി പ്രേക്ഷകരുടെ മനം കവര്ന്ന മഞ്ജിമ…
സാരിയില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സരയു ഇന്‍സ്റ്റഗ്രാമിലാണ്…