Categories: latest news

പ്രണവ് മോഹന്‍ലാല്‍ തെലുങ്കിലേക്ക്

തെലുങ്കില്‍ ചുവടുവെപ്പ് നടത്താനുള്ള തയ്യാറെടുപ്പുകളുമായി പ്രണവ് മോഹന്‍ലാല്‍. ജനത ഗാരേജ്’, ‘ദേവരാ’ എന്നീ സിനിമകള്‍ക്ക് ശേഷം കൊരട്ടല ശിവ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിലൂടെയാണ് പ്രണവ് തെലുങ്കില്‍ നായകനായി അരങ്ങേറ്റം കുറിക്കുന്നത് എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. കൃതി ഷെട്ടിയാണ് നായികയായി എത്തുന്നത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി പ്രതികരിക്കാന്‍ പ്രണവ് തയ്യാറായിട്ടില്ല.

ഒരു റൊമാന്റിക് ചിത്രമായിരിക്കും പ്രണവിനെ നായകനാക്കി ശിവ അണിയിച്ചൊരുക്കുക എന്നാണ് ലഭിക്കുന്ന വിവരം. ചിത്രത്തില്‍ ഹരീഷ് കല്യാണ്‍, നിത്യ മേനോന്‍, കാവ്യ ഥാപ്പര്‍, നവീന്‍ പോളി ഷെട്ടി, കാശ്മീരാ, ചേതന്‍ കുമാര്‍ തുടങ്ങി നിരവധി താരങ്ങളും വേഷമിടും.

ഒരു ബിഗ് ബഡ്ജറ്റ് ചിത്രമായി ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണം അടുത്ത വര്‍ഷം ആരംഭിക്കുമെന്നാണ് ചില തെലുങ്ക് മീഡിയകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ‘പുഷ്പ’, ‘പുഷ്പ 2’, ‘ജനത ഗാരേജ്’ തുടങ്ങിയ സിനിമകള്‍ നിര്‍മിച്ച മൈത്രി മൂവി മേക്കേഴ്‌സ് ആണ് ചിത്രം നിര്‍മിക്കുന്നത്.

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ എന്ന ചിത്രത്തിലാണ് പ്രണവ് അവസാനമായി അഭിനയിച്ചത്. ധ്യാന്‍ ശ്രീനിവാസന്‍, കല്യാണി പ്രിയദര്‍ശന്‍, അജു വര്‍ഗീസ്, നിവിന്‍ പോളി എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍. മികച്ച പ്രതികരണം നേടിയ ചിത്രം 80 കോടിയോളമാണ് ബോക്‌സ് ഓഫീസില്‍ നിന്നും സ്വന്തമാക്കിയത്.

ജോയൽ മാത്യൂസ്

Recent Posts

ഗ്ലാമറസ് ചിത്രങ്ങളുമായി സ്രിന്റ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…

24 minutes ago

കിടിലന്‍ ചിത്രങ്ങളുമായി നമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

28 minutes ago

സ്‌റ്റൈലിഷ് പോസുമായീ കീര്‍ത്തി സുരേഷ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കീര്‍ത്തി സുരേഷ്.…

36 minutes ago

അതിസുന്ദരിയായി ശ്രുതി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രുതി. ഇന്‍സ്റ്റഗ്രാമിലാണ്…

41 minutes ago

അടപൊളി ചിത്രങ്ങളുമായി ശോഭിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശോഭിത. ഇന്‍സ്റ്റഗ്രാമിലാണ്…

46 minutes ago

അതിസുന്ദരിയായി മീനാക്ഷി ദിലീപ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീനാക്ഷി ദിലീപ്.…

3 hours ago