Categories: latest news

പല്ലൊട്ടി 90s കിഡ്‌സ് തിയേറ്ററുകളിലേക്ക്

ലിജോ ജോസ് പെല്ലിശ്ശേരി ആദ്യമായി അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ‘പല്ലൊട്ടി 90 ‘s കിഡ്‌സ് തിയേറ്ററുകളിലേക്ക് എത്തുന്നു. ഒക്ടോബര്‍ 25 ആയിരിക്കും ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യുക എന്നാണ് ഇപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.

ചിത്രം ഇതിനോടകം തന്നെ മികച്ച ബാലതാരം, മികച്ച കുട്ടികളുടെ ചിത്രം, മികച്ച പിന്നണി ഗായകന്‍ എന്നിങ്ങനെ 3 സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങിക്കഴിഞ്ഞു. ബാംഗ്ലൂര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രത്യേക ശ്രദ്ധ നേടുകയും ഒപ്പം 14 മത് ജെ സി ഡാനിയല്‍ ഫൗണ്ടേഷന്‍ പുരസ്‌കാരം കരസ്ഥമാക്കുകയും ചെയ്തിരുന്നു.

സിനിമാ പ്രാന്തന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നടനും സംവിധായകനുമായ സാജിദ് യഹിയ, നിതിന്‍ രാധാകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത് നവാഗതനായ ജിതിന്‍ രാജാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

മാസ്റ്റര്‍ ഡാവിഞ്ചി സന്തോഷ്, മാസ്റ്റര്‍ നീരജ് കൃഷ്ണ, അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ് സൈജു കുറുപ്പ്, നിരഞ്ജന അനൂപ് സുധി കോപ്പ,ദിനേഷ് പ്രഭാകര്‍, വിനീത് തട്ടില്‍,അബു വളയംകുളം എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്.

ദീപക് വാസന്‍ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷാരോണ്‍ ശ്രീനിവാസ് ക്യാമറയും രോഹിത് വാരിയത് എഡിറ്റിങ്ങും മണികണ്ഠന്‍ അയ്യപ്പ സംഗീതവും നിര്‍വ്വഹിക്കുന്നു. സുഹൈല്‍ കോയയുടെതാണ് വരികള്‍. പ്രൊജക്ട് ഡിസൈന്‍ ബാദുഷ. ആര്‍ട്ട് ഡയയറക്ടര്‍ ബംഗ്ലാന്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ വിജിത്ത്. ശബ്ദ രൂപകല്‍പ്പന ശങ്കരന്‍ എ എസ്, കെ സി സിദ്ധാര്‍ത്ഥന്‍. ശബ്ദ മിശ്രണം വിഷ്ണു സുജാതന്‍. ചമയം നരസിംഹ സ്വാമി. വസ്ത്രാലങ്കാരം പ്രവീണ്‍ വര്‍മ്മ. നിശ്ചല ഛായാഗ്രഹണം നിദാദ് കെ എന്‍. കാസ്റ്റിംഗ് ഡയറക്ടര്‍ അബു വളയകുളം. ക്രീയേറ്റീവ് പരസ്യ കല കിഷോര്‍ ബാബു എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

ജോയൽ മാത്യൂസ്

Recent Posts

കിടിലന്‍ ലുക്കുമായി അനിഖ

കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…

2 hours ago

തനിക്ക് ഒരുപാട് പണം ചിലവായി; റിയാലിറ്റി ഷോയില്‍ പങ്കെടുത്തതിനെക്കുറിച്ച് സാനിയ

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…

2 hours ago

വ്‌ളോഗിംഗ് അത്ര ഏളുപ്പമുള്ള പണിയല്ല: ആലീസ് ക്രിസ്റ്റി

സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…

3 hours ago

മിമിക്രി തുടങ്ങിയത് നായയെ അനുകരിച്ച്: രമേഷ് പിഷാരടി

തമാശകള്‍ പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…

3 hours ago

എന്റ ഭാര്യയാണ് ലോകത്തിലെ ഏറ്റവും സുന്ദരി: ബാല

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…

3 hours ago

കുഞ്ഞ് വയറ്റില്‍ കിടന്ന് നന്നായി ചവിട്ടുന്നുണ്ട്: ദിയ

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…

3 hours ago