Categories: latest news

നാരായണീന്റെ മൂന്നാണ്മക്കള്‍ ഉടന്‍ തീയറ്ററുകളിലേക്ക്

ജോജോ ജോര്‍ജ്, സുരാജ് വെഞ്ഞാറമൂട്, അലന്‍സിയര്‍ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ഗുഡ്‌വില്‍ എന്റര്‍ടൈയ്ന്‍മെന്റ്‌സ് നിര്‍മ്മിക്കുന്ന നാരായണീന്റെ മൂന്നണ്മക്കള്‍ ഉടന്‍ തീയേറ്ററുകളിലേക്ക്. ശരണ്‍ വേലായുധന്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ പേര് തന്നെയാണ് ഇതിലെ ഏറ്റവും വലിയ ആകര്‍ഷണം.

ചിത്രത്തിന്റെ ഒരു പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് നിര്‍മ്മാതാവ് ജോബി ജോര്‍ജ് സോഷ്യല്‍ മീഡിയയില്‍ ചിത്രത്തെക്കുറിച്ച് ആരാധകരെ അറിയിച്ചിരിക്കുന്നത്. ‘സ്‌നേഹിതരെ, ഇതാണ് നമ്മുടെ അടുത്ത സിനിമ. മിനുക്ക് പണികളില്‍ ആണ്. ഉടനെ നിങ്ങളില്‍ എത്തിക്കാന്‍ ശ്രമിക്കുന്നു. നമ്മുടെ വീട്ടില്‍, അല്ലായെങ്കില്‍ നമ്മുടെ അടുത്ത വീട്ടില്‍ കാണുന്ന ജീവിതം ആണ് ഈ സിനിമ. നഷ്ട്ടപെട്ട, കിട്ടാന്‍ കൊതിക്കുന്ന, അല്ലായെങ്കില്‍ കൗമാരത്തില്‍ കിട്ടിയ ഒരു ചെറിയ പ്രണയത്തിന്റെ അംശം ഈ സിനിമയില്‍ ഉണ്ട്. വല്ലാത്തൊരു അനുഭവം ആണത്. ഒരിക്കലും നിങ്ങള്‍ മോശം എന്ന് പറയില്ല. കാത്തിരിക്കുക, പ്രാര്‍ഥിക്കുക’ എന്നുമാണ് ജോബി ജോര്‍ജ് കുറിച്ചിരിക്കുന്നത്.

ഗാര്‍ഗി അനന്തന്‍, ഷെല്ലി നാബു, സജിത മഠത്തില്‍, തോമസ് മാത്യു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. അപ്പു പ്രഭാകര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സംഗീതം രാഹുല്‍ രാജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഡിസ്‌കണ്‍ പൊടുത്താസ്, വരികള്‍ റഫീഖ് അഹമ്മദ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ പ്രതീക് ബാഗി, എഡിറ്റിംഗ് ജ്യോതി സ്വരൂപ് പാണ്ട

ജോയൽ മാത്യൂസ്

Recent Posts

അമ്മുവിനോട് ഏറ്റവും കൂടുതല്‍ വഴക്കിട്ടത് ഞാന്‍; ദിയ കൃഷ്ണ

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…

13 hours ago

മനസമാധാനവും സ്‌നേഹവും ബന്ധങ്ങളും എല്ലാമുണ്ട്; ബാല

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…

13 hours ago

ചക്കിയെക്കുറിച്ച് മോശം പറഞ്ഞവരെ ഇടിക്കാന്‍ തോന്നി; കാളിദാസ് ജയറാം

ബാലതാരമായി എത്തി ആരാധകരുടെ മനസ് കവര്‍ന്ന താരമാണ്…

13 hours ago

സ്റ്റൈലിഷ് ചിത്രങ്ങളുമായി മാളവിക മോഹനന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…

19 hours ago

ഗംഭീര ചിത്രങ്ങളുമായി ഗൗരി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…

19 hours ago

ചുവപ്പില്‍ അടിപൊളിയായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

19 hours ago