Categories: latest news

തന്റെ വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുന്നത് അമ്മ, ട്രോള്‍ തനിക്കും; തുറന്നുപറഞ്ഞ് ഹണി റോസ്

വസ്ത്രധാരണത്തിന്റെ പേരില്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വലിയ അധിക്ഷേപത്തിന് ഇരയാവുന്ന താരമാണ് ഹണി റോസ്. എന്നാല്‍ ഇപ്പോള്‍ തന്റെ വസ്ത്രങ്ങളെല്ലാം തിരഞ്ഞെടുക്കുന്നത് അമ്മയാണ് എന്നാണ് താരം തുറന്നു പറഞ്ഞിരിക്കുന്നത്.

അമ്മയാണ് തന്റെ വസ്ത്രങ്ങളെല്ലാം തിരഞ്ഞെടുക്കുന്നത്. എന്നാല്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ തനിക്കാണ് വലിയ രീതിയിലുള്ള ട്രോളുകള്‍ വരുന്നത് എന്നാണ് അഭിമുഖത്തില്‍ താരം തുറന്നു പറയുന്നത്.

കഷ്ടപ്പെട്ട് താനാണ് വസ്ത്രം വാങ്ങുന്നതെന്നും എന്നാല്‍ ഒരിക്കല്‍പോലും എവിടെയും തന്റെ പേര് പറയാറില്ല എന്ന പരിഭവമാണ് ഹണി റോസിന്റെ അമ്മ പങ്കുവെക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഹണി റോസ് പലപ്പോഴും വസ്ത്രത്തിന്റെ പേരില്‍ അധിക്ഷേപത്തിന് ഇരയാകാറുണ്ട്. വസ്ത്രത്തിന്റെ പേരില്‍ ട്രോളുകള്‍ പതിവാണെന്നും അമ്മ പറയുന്നു.

എന്നാല്‍ മറ്റുള്ളവര്‍ പറയുന്നത് കേട്ട് നിന്നാല്‍ നമുക്ക് ജീവിതം ഉണ്ടാകില്ല എന്നും നടിയുടെ അമ്മ പറഞ്ഞു. ഓരോരുത്തരും അവരവരുടെ സൗകര്യം അനുസരിച്ച് പറയുന്നു, എഴുതുന്നു. നമ്മള്‍ അതിലേക്ക് ശ്രദ്ധിക്കാന്‍ പോകേണ്ടതില്ല. മറ്റുള്ളവര്‍ പറയുന്നത് കേട്ടുനിന്നാല്‍ ജീവിതവും സന്തോഷവും ഉണ്ടാകില്ല എന്നാണ് അമ്മ പറഞ്ഞത്.

സല്‍സ്വഭാവിയാണ് ഹണി. ഹൃദയത്തില്‍ അലിവുള്ള കുട്ടിയാണ്. ഇപ്പോള്‍ ഹണിയുമായി വഴക്കുണ്ടാക്കേണ്ട ആവശ്യം വരാറില്ല. ഡാഡി ഹണിയെ ഒരിക്കല്‍ പോലും വഴക്ക് പറഞ്ഞിട്ടില്ല. ഡാഡി എല്ലാ കാര്യത്തിലും ഹണിക്ക് ഫുള്‍ മാര്‍ക്ക് കൊടുക്കും. എന്നേക്കാള്‍ നന്നായി ഹണി കുക്ക് ചെയ്യും. നിമിഷനേരം കൊണ്ട് ടേസ്റ്റിയും നീറ്റായും ഹണി ഭക്ഷണമുണ്ടാക്കും എന്നാണ് അമ്മ പറഞ്ഞത്.

നിരന്തരമായി ഉദ്ഘാടനങ്ങള്‍ ചെയ്യുന്നതുകൊണ്ട് തന്നെ ഉദ്ഘാടനം സ്റ്റാറെന്നൊരു വിളിപ്പേരും ഹണിക്കുണ്ട്. നടിക്ക് ഏറ്റവും കൂടുതല്‍ വിമര്‍ശനവും ട്രോളും ലഭിക്കാറുള്ളത് ധരിക്കുന്ന വസ്ത്രത്തിന്റെ പേരിലാണ്. പക്ഷെ പരിഹാസങ്ങളൊന്നും ഹ?ണിയെ ബാധിക്കാറില്ല.

അനില മൂര്‍ത്തി

Recent Posts

ഹണിമൂണ്‍ ആണോ ? ചിത്രങ്ങളുമായി ഗ്രേസ്

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഗ്രേസ് ആന്റണി.…

6 hours ago

ഗംഭീര ചിത്രങ്ങളുമായി പാര്‍വതി

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി. ഇന്‍സ്റ്റഗ്രാമിലാണ്…

6 hours ago

കിടിലന്‍ ചിത്രങ്ങളുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

6 hours ago

കിടിലന്‍ ചിത്രങ്ങളുമായി സംയുക്ത

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…

6 hours ago

ക്യൂട്ട് ചിത്രങ്ങളുമായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര.. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

ഗ്ലാമറസ് പോസുമായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago