Kokila and Bala
നടനും നിര്‍മാതാവുമായ ബാല വീണ്ടും വിവാഹിതനായി. മാമന്റെ മകള്‍ കോകിലയെയാണ് ബാല വിവാഹം കഴിച്ചത്. കലൂരിലെ പാവക്കുളം ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. വളരെ അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. താന്‍ വീണ്ടും വിവാഹം കഴിക്കാന്‍ പോകുകയാണെന്ന് കഴിഞ്ഞ ദിവസം ബാല സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയിരുന്നു.
ബാലയുടെ നാലാമത്തെ വിവാഹമാണ് ഇത്. തന്റെ 250 കോടിയുടെ സ്വത്തുക്കള്‍ അന്യം നിന്നുപോകാതിരിക്കാന്‍ വീണ്ടും വിവാഹം കഴിക്കുമെന്നാണ് ബാല കഴിഞ്ഞ ദിവസം പറഞ്ഞത്.
‘ ബന്ധുവാണ് വധു. പേര് കോകില. എന്റെ അമ്മയ്ക്കു വരാന്‍ പറ്റിയില്ല. 74 വയസുണ്ട്. വരണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, ആരോഗ്യനില മോശമാണ്. കോകിലയുടെ ചെറുപ്പത്തിലെ ആഗ്രഹമാണ് ഇപ്പോള്‍ നടന്നത്. വാഴ്ത്തണമെന്ന് ആഗ്രഹമുള്ളവര്‍ വാഴ്ത്തുക. കഴിഞ്ഞ ഒരു കൊല്ലമായി എന്റെ ആരോഗ്യനിലയില്‍ ഏറെ മാറ്റമുണ്ട്. ആ സമയത്തൊക്കെ കൂടെനിന്ന ആളാണ് കോകില,’ വിവാഹ ചടങ്ങുകള്‍ക്കു ശേഷം ബാല പ്രതികരിച്ചു.
ഗായിക അമൃത സുരേഷ് ആയിരുന്നു ബാലയുടെ ആദ്യത്തെ ജീവിതപങ്കാളി. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. 2010 ല്‍ വിവാഹിതരായ ഇവര്‍ 2019 ല്‍ നിയമപരമായി വേര്‍പിരിഞ്ഞു. 2021 ലാണ് ഡോക്ടര്‍ എലിസബത്ത് ഉദയനെ ബാല ജീവിതപങ്കാളിയാക്കിയത്. ഈ ബന്ധവും അധികകാലം നീണ്ടുനിന്നില്ല. 2023 ലാണ് താനും എലിസബത്തും വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്ന് ബാല വെളിപ്പെടുത്തിയത്.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…