Categories: latest news

‘കോകിലയുടെ ചെറുപ്പത്തിലെ ആഗ്രഹം നടന്നു’; മുറപ്പെണ്ണിനെ വിവാഹം കഴിച്ച് നടന്‍ ബാല

നടനും നിര്‍മാതാവുമായ ബാല വീണ്ടും വിവാഹിതനായി. മാമന്റെ മകള്‍ കോകിലയെയാണ് ബാല വിവാഹം കഴിച്ചത്. കലൂരിലെ പാവക്കുളം ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. വളരെ അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. താന്‍ വീണ്ടും വിവാഹം കഴിക്കാന്‍ പോകുകയാണെന്ന് കഴിഞ്ഞ ദിവസം ബാല സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയിരുന്നു.

ബാലയുടെ നാലാമത്തെ വിവാഹമാണ് ഇത്. തന്റെ 250 കോടിയുടെ സ്വത്തുക്കള്‍ അന്യം നിന്നുപോകാതിരിക്കാന്‍ വീണ്ടും വിവാഹം കഴിക്കുമെന്നാണ് ബാല കഴിഞ്ഞ ദിവസം പറഞ്ഞത്.

‘ ബന്ധുവാണ് വധു. പേര് കോകില. എന്റെ അമ്മയ്ക്കു വരാന്‍ പറ്റിയില്ല. 74 വയസുണ്ട്. വരണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, ആരോഗ്യനില മോശമാണ്. കോകിലയുടെ ചെറുപ്പത്തിലെ ആഗ്രഹമാണ് ഇപ്പോള്‍ നടന്നത്. വാഴ്ത്തണമെന്ന് ആഗ്രഹമുള്ളവര്‍ വാഴ്ത്തുക. കഴിഞ്ഞ ഒരു കൊല്ലമായി എന്റെ ആരോഗ്യനിലയില്‍ ഏറെ മാറ്റമുണ്ട്. ആ സമയത്തൊക്കെ കൂടെനിന്ന ആളാണ് കോകില,’ വിവാഹ ചടങ്ങുകള്‍ക്കു ശേഷം ബാല പ്രതികരിച്ചു.

Bala

ഗായിക അമൃത സുരേഷ് ആയിരുന്നു ബാലയുടെ ആദ്യത്തെ ജീവിതപങ്കാളി. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. 2010 ല്‍ വിവാഹിതരായ ഇവര്‍ 2019 ല്‍ നിയമപരമായി വേര്‍പിരിഞ്ഞു. 2021 ലാണ് ഡോക്ടര്‍ എലിസബത്ത് ഉദയനെ ബാല ജീവിതപങ്കാളിയാക്കിയത്. ഈ ബന്ധവും അധികകാലം നീണ്ടുനിന്നില്ല. 2023 ലാണ് താനും എലിസബത്തും വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്ന് ബാല വെളിപ്പെടുത്തിയത്.

അനില മൂര്‍ത്തി

Recent Posts

ക്യൂട്ട് ചിത്രങ്ങളുമായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര.. ഇന്‍സ്റ്റഗ്രാമിലാണ്…

22 hours ago

ഗ്ലാമറസ് പോസുമായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍. ഇന്‍സ്റ്റഗ്രാമിലാണ്…

22 hours ago

മഞ്ഞക്കിളിയായി അനുപമ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ ഇന്‍സ്റ്റഗ്രാമിലാണ്…

22 hours ago

പ്രകൃതി സൗന്ദര്യം ആസ്വദിച്ച് അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

22 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി ജ്യോതി കൃഷ്ണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ജ്യോതി കൃഷ്ണ.…

22 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി മാളവിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

2 days ago