Categories: latest news

വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും വീണ്ടും ഒന്നിക്കുന്നു

അപൂര്‍വ്വ പുത്രന്മാര്‍ എന്ന പുതിയ സിനിമയിലൂടെ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും വീണ്ടും ഒരു സിനിമയില്‍ ഒരുമിച്ച് എത്തുന്നു. ഇവാനി എന്റര്‍ടൈന്‍മെന്റ്‌സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. നേരത്തെ ഇവര്‍ രണ്ട് പേരും ചെയ്ത ചിത്രങ്ങള്‍ എല്ലാം വലിയ ഹിറ്റായി മാറിയിരുന്നു. അതിനാല്‍ തന്നെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ ഇവരുടെ പുതിയ സിനിമയ്ക്കായി കാത്തിരിക്കുന്നത്.

സുവാസ് മൂവീസ്, എസ് എന്‍ ക്രിയേഷന്‍സ് എന്നിവരാണ് അപൂര്‍ പത്രന്മാരുടെ സഹനിര്‍മ്മാതാക്കള്‍. ചിത്രം സംവിധാനം ചെയ്യുന്നത് രജിത് ആര്‍ എല്‍ ശ്രീജിത്ത് എന്നിവര്‍ ചേര്‍ന്നാണ്.

ചിത്രത്തിന്റെ ലോഞ്ചിങ് നടന്നു കഴിഞ്ഞു. വിഷ്ണു ഉണ്ണികൃഷ്ണന്‍, ബിബിന്‍ ജോര്‍ജ് എന്നിവരുടേയും നിര്‍മ്മാതാക്കളും സംവിധായകരുമുള്‍പ്പെടെയുള്ള മറ്റ് അണിയറ പ്രവര്‍ത്തകരുടേയും സാന്നിധ്യത്തിലായിരുന്നു ചിത്രത്തിന്റെ ലോഞ്ചിങ്. ശിവ അഞ്ചല്‍, രജിത്ത് ആര്‍ എല്‍, സജിത്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം അണിയിച്ചൊരുക്കുന്നത്.

പായല്‍ രാധാകൃഷ്ണന്‍, അമൈര ഗോസ്വാമി എന്നിവരാണ് ചിത്രത്തിലെ നായികമാരായി എത്തുക. ലാലു അലക്‌സ്, അശോകന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, നിഷാന്ത് സാഗര്‍, അലെന്‍സിയര്‍, ബാലാജി ശര്‍മ്മ, സജിന്‍ ചെറുക്കയില്‍, ഐശ്വര്യ ബാബു, ജീമോള്‍ കെ ജെയിംസ്, പൗളി വിത്സണ്‍ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു

അനില മൂര്‍ത്തി

Recent Posts

ഞാന്‍ ജീവനോടെ ഉണ്ട്; വ്യാജ വാര്‍ത്തകള്‍ മറുപടിയുമായി കാജല്‍ അഗര്‍വാള്‍

ഉത്തരേന്ത്യയില്‍ ഏറെ ആരാധകരുള്ള നടിയാണ് കാജല്‍ അഗര്‍വാള്‍.…

8 hours ago

ഗര്‍ഭിണി ആയിരുന്നപ്പോള്‍ അമ്മ തന്നെ ഒഴിവാക്കാന്‍ നോക്കി: സുരഭി ലക്ഷ്മി

മികച്ച കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട അഭിനേത്രിയാണ് സുരഭി ലക്ഷ്മി.…

8 hours ago

അച്ഛന്റെയും അമ്മയുടെയും നമ്പര്‍ പോലും തന്റെ കൈയ്യില്‍ ഇല്ല; ധ്യാന്‍

ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ശ്രീനിവാസന്റേത്. അച്ഛന്റെ…

8 hours ago

സ്റ്റൈലിഷ് പോസുമായി സ്രിന്റ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…

12 hours ago

ഭര്‍ത്താവിനൊപ്പം ചിത്രങ്ങളുമായി സ്വാസിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക ഇന്‍സ്റ്റഗ്രാമിലാണ്…

12 hours ago