രവീഷ് നാഥ് സംവിധാനം ചെയ്ത സമാധാന പുസ്തകം എന്ന സിനിമ ഒടിടിയിലേക്ക്. കലാഭവന്‍ ഷാജോണിന്റെ മകന്‍ യോഹാന്‍ ഷാജോണ്‍, ധനുസ് മാധവ്, ഇര്‍ഫാന്‍, ശ്രീലക്ഷ്മി സന്തോഷ്, ട്രിനിറ്റി, മഹിമ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
സിഗ്മ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിസാര്‍ മംഗലശ്ശേരിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സൈന പ്ലേ ആണ് ചിത്രത്തിന്റെ ഒടിടി റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. ചിത്രം ഉടന്‍ സ്ട്രീമിങ് തുടങ്ങും. എന്നാല്‍ റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല.
അരുണ്‍ ഡി ജോസ്, സംവിധായകന്‍ രവീഷ് നാദ്, സി പി ശിവന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ കഥ തിരക്കഥ, സംഭാഷണമെഴുതിയത്. ‘ജോ & ജോ’, ’18+’ എന്നീ ചിത്രങ്ങളുടെ കോ റൈറ്റര്‍ കൂടിയാണ് സംവിധായകന്‍ രവീഷ്. സതീഷ് കുറുപ്പ് ഛായാഗ്രാഹകനായ ചിത്രത്തിന്റെ എഡിറ്റിംഗ് ചമന്‍ ചാക്കോയാണ്. ഫോര്‍ മ്യൂസിക്‌സ് ആണ് ചിത്രത്തിന്റെ സംഗീതം.
ജൂലൈയില്‍ തിയേറ്ററിലെത്തിയ സമാധാന പുസ്തകം ഏറെ നാളുകള്‍ക്ക് ശേഷമാണ് ഒടിടിയിലെത്തുന്നത്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ്…
അടിപൊളി പോസില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ദീപ്തി…
സ്‌റ്റൈലിഷ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സുരഭി…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റെബ. ഇന്‍സ്റ്റഗ്രാമിലാണ്…