Fahad and Mammootty
ഫാസില്‍ സംവിധാനം ചെയ്ത കൈയെത്തും ദൂരത്ത് സിനിമയിലൂടെ അഭിനയ ലോകത്തേക്ക് എത്തിയ നടനാണ് ഫഹദ് ഫാസില്‍. ആദ്യ സിനിമ പരാജയപ്പെട്ടതോടെ ഫഹദ് സിനിമ ഫീല്‍ഡില്‍ നിന്ന് അപ്രത്യക്ഷനായി. എന്നാല്‍ രണ്ടാം വരവില്‍ ഫഹദ് അക്ഷരാര്‍ഥത്തില്‍ ഞെട്ടിക്കുകയായിരുന്നു. ഫഹദിന്റെ രണ്ടാം വരവില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമയാണ് ഡയമണ്ട് നെക്ലേസ്. ലാല്‍ ജോസാണ് ഈ സിനിമ സംവിധാനം ചെയ്തത്. ഡയമണ്ട് നെക്ലേസിലെ ഫഹദിന്റെ പ്രകടനത്തെ കുറിച്ച് ലാല്‍ ജോസ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.
സിനിമയില്‍ ഫഹദിന്റെ കഥാപാത്രം ലേബര്‍ ക്യാമ്പില്‍ നിന്ന് വീണ്ടും സംവൃതയുടെ ഫ്ളാാറ്റില്‍ വരുന്ന സീന്‍ ഉണ്ട്. ഫഹദിന്റെ കഥാപാത്രം സുഹൃത്തിന് മുന്നില്‍ ഒന്നുമല്ലാതാകുന്ന സാഹചര്യമാണ് ആ സീനില്‍. ആ സീനില്‍ ഫഹദിന്റെ കണ്ണിന് ഒരു പ്രത്യേക ഭാവമായിരുന്നുവെന്നും ആ ഭാവം മറ്റൊരു നടനിലും താന്‍ കണ്ടിട്ടില്ലെന്നും ലാല്‍ ജോസ് പറയുന്നു.
ആ സീന്‍ മമ്മൂട്ടിക്ക് കാണിച്ച് കൊടുത്തപ്പോള്‍ ആ സീന്‍ കണ്ട് പഹയന്‍ കാലനാണല്ലോ എന്നാണ് മമ്മൂട്ടി പറഞ്ഞതെന്നും ലാല്‍ ജോസ് കൂട്ടിചേര്‍ത്തു. റെഡ് എഫ്എം മലയാളത്തിനോട് സംസാരിക്കവെയാണ് ഇക്കാര്യങ്ങള്‍ ലാല്‍ ജോസ് പറഞ്ഞത്.
കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സീരീയലിലൂടെ ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള് പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്…
സോഷ്യല്‍ മീഡിയയില്‍ ഏവര്ക്കും പ്രിയങ്കരിയായ താരമാണ് ദിയ…