മുന്‍കാല നടി സരിതയെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് നടന്‍ ജയറാം. സരിതയ്ക്ക് ദേശീയ അവാര്‍ഡ് ലഭിച്ചില്ല എന്ന കാര്യം ഓര്‍ക്കുമ്പോള്‍ തനിക്ക് ഇപ്പോഴും വേദന തോന്നാറുണ്ട് എന്നാണ് ജയറാം വ്യക്തമാക്കിയിരിക്കുന്നത്. ജൂലി ഗണപതി എന്ന സിനിമയില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. അതിലെ ഓരോ സീനുകള്‍ അഭിനയിക്കുമ്പോഴും സരിതയ്ക്ക് ദേശീയ അവാര്‍ഡ് കിട്ടുമെന്ന് പറയാറുണ്ടായിരുന്നു. എന്നാല്‍ ആ ചിത്രം അവാര്‍ഡിനായി അയച്ചില്ലെന്ന് പിന്നീടാണ് താന്‍ അറിഞ്ഞതെന്നും ജയറാം വ്യക്തമാക്കി.
തമിഴില്‍ ഒരു ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് സരിതയെക്കുറിച്ചുള്ള തന്റെ ഓര്‍മ്മകള്‍ ജയറാം പങ്കുവെച്ചത്. വേദിയില്‍ വച്ച് ചില സീനുകള്‍ കാണിച്ച് അവരുമായുള്ള ഓര്‍മ്മകള്‍ പങ്കുവയ്ക്കാന്‍ പരിപാടിയുടെ അണിയറ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു അപ്പോഴാണ് സരിതയുടെ ഫോട്ടോയും കാണിച്ചത് സരിതയുടെ ഫോട്ടോ കണ്ടപ്പോഴാണ് ഇത്തരത്തിലുള്ള തന്റെ ഓര്‍മ്മകള്‍ ജയറാം പങ്കുവെച്ചിരിക്കുന്നത്.
സരിതയുടെ കഴിവുകള്‍ എന്താണെന്ന് പറയേണ്ട ആവശ്യമില്ല, അതിനാല്‍ തന്നെ ജൂലി ഗണപതി എന്ന സിനിമ കാണുമ്പോള്‍ ഇപ്പോഴും തനിക്ക് സങ്കടം വരാറുണ്ട് എന്നും ജയറാം പറയുന്നു
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…
സംവിധായകന്‍, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…