Categories: latest news

വീണ്ടും വിവാഹിതനാകുന്നു; തനിക്ക് ഭാര്യയും കുട്ടിയും വേണമെന്ന് ബാല

താന്‍ വീണ്ടും വിവാഹിതനാകാന്‍ പോകുന്ന കാര്യം തുറന്നു പറഞ്ഞ് നടന്‍ ബാല. മാധ്യമപ്രവര്‍ത്തകരോട സംസാരിക്കവെയാണ് താന്‍ വീണ്ടും വിവാഹിതനാകാന്‍ പോകുന്ന കാര്യം ബാല വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ ആരാണ് വധുവെന്നോ മറ്റു കാര്യങ്ങളോ തുറന്നു പറയാന്‍ താരം തയ്യാറായില്ല.

തന്റെ 250 കോടി രൂപവരുന്ന സ്വത്ത് തട്ടിയെടുക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. വിവാഹം കഴിഞ്ഞ് തനിക്കൊരു കുഞ്ഞുണ്ടായാല്‍ ആ കുഞ്ഞിനെ കാണാന്‍ മാധ്യമങ്ങള്‍ ആരും വരരുത് എന്ന് ബാല ആവശ്യപ്പെട്ടു.

പലരില്‍ നിന്നും ഭീഷണിയുണ്ടെന്ന് പൊലീസിനെ അറിയിച്ചിട്ടുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു. ഞാന്‍ നിയമപരമായി വിവാഹം കഴിക്കും. എന്റെ സ്വത്ത് ആര്‍ക്ക് പോകണമെന്ന് ഞാന്‍ തീരുമാനിക്കും. ചിലപ്പോള്‍ ജനങ്ങള്‍ക്ക് കൊടുക്കും. തീരുമാനം എന്റേതാണ്. എന്റെ സ്വത്ത് കണക്ക് വന്നു. 250 കോടിയെന്ന് തമിഴ്‌നാട്ടില്‍ കണക്കുവന്നു. എന്റെ ചേട്ടന്റെ കങ്കുവ റിലീസിന് ഒരുങ്ങുകയാണ്. ചിരുത്തൈ ശിവയെക്കാള്‍ സ്വത്ത് അനിയന്‍ ബാലയ്ക്കുണ്ടെന്ന് വാര്‍ത്തകള്‍ വന്നു. ആ വാര്‍ത്തകള്‍ വന്നതുമുതല്‍ എനിക്ക് മനസമാധാനമില്ല ഇല്ലെന്നതാണ് സത്യം. ഇത് ആര് ചെയ്‌തെന്ന് അറിയില്ല. എന്റെ ചെന്നൈയിലുള്ള ബന്ധുക്കളെപ്പോലും സംശയിക്കാം.

അച്ഛന്‍ എനിക്കുതന്ന വില്‍പ്പത്രത്തിലെ സ്വത്തുവിവരങ്ങള്‍ മാത്രമാണ് എനിക്ക് റിയാവുന്നത്. ഇനിയും എത്ര സ്വത്തുണ്ടെന്ന് അറിയില്ല. എനിക്ക് മനസമാധാനം വേണം. ഒരു കുടുംബവും കുട്ടികളും വേണം. സിനിമയില്‍ അഭിനയിക്കണം. എന്റെ കുടുംബജീവിതത്തില്‍ ആരും വരരുത്. എനിക്ക് കുഞ്ഞ് ജനിച്ചാല്‍ കാണാന്‍ പോലും ആരും വരരുതെന്നും ബാല പറഞ്ഞു.

കഴിഞ്ഞ ദിവസം ഒരു സ്ത്രീ കൈക്കുഞ്ഞുമായി ബാലയുടെ വീട്ടിലേയ്ക്ക് എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പങ്കുവെച്ചിരുന്നു. നടന്‍ തന്നെയാണ് ഇതിന്റെ വിഡിയോ പുറത്ത് വിട്ടത്. ഇതുമായി ബന്ധപ്പെട്ട് പൊലീസിന് പരാതി നല്‍കിയെന്നും നടന്‍ പറഞ്ഞു

അനില മൂര്‍ത്തി

Recent Posts

അതിമനോഹരിയായി ഭാവന

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

12 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി അനാര്‍ക്കലി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനാര്‍ക്കലി. ഇന്‍സ്റ്റഗ്രാമിലാണ്…

12 hours ago

ഗ്ലാമറസ് പോസുമായി ഗൗരി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…

12 hours ago

ബ്ലാക്കില്‍ അടിപൊളിയായി ശ്വേത മേനോന്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ശ്വേത മേനോന്‍.…

12 hours ago

സാരിയില്‍ അടിപൊളിയായി പ്രിയാമണി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാമണി. ഇന്‍സ്റ്റഗ്രാമിലാണ്…

12 hours ago

അടിപൊളി ചിത്രങ്ങളുമായി നമിത പ്രമോദ്

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്..…

2 days ago