Priya Raman
രാജമാണിക്യം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ മമ്മൂട്ടിയുടെ വില്ലനായി എത്തിയ നടന്‍ രഞ്ജിത്ത് മലയാളികള്‍ക്കു സുപരിചിതനാണ്. മോഹന്‍ലാല്‍ ചിത്രമായ ചന്ദ്രോത്സവത്തിലും രഞ്ജിത്ത് നിര്‍ണായക വേഷം അവതരിപ്പിച്ചിട്ടുണ്ട്. തമിഴ് ബിഗ് ബോസില്‍ രഞ്ജിത്തും മത്സരാര്‍ഥിയാണ്. വിജയ് സേതുപതി അവതാരകനായി എത്തുന്ന ബിഗ് ബോസ് തമിഴില്‍ രഞ്ജിത്തിന് ഏറെ ആരാധകരുണ്ട്.
നടിയും ജീവിതപങ്കാളിയുമായ പ്രിയ രാമന്‍ രഞ്ജിത്തിന്റെ ബിഗ് ബോസ് വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ്. രഞ്ജിത്ത് ബിഗ് ബോസിലേക്ക് പോവുകയാണെന്ന് പറഞ്ഞപ്പോള്‍ അയ്യോ ഇനി ഉടനെ ഒന്നും കാണാന്‍ പറ്റില്ലല്ലോ എന്ന വിഷമായിരുന്നുവെന്ന് പ്രിയ പറയുന്നു. ബിഗ് ബോസില്‍ കാണുന്നത് പോലെയാണ് യഥാര്‍ഥത്തിലും രഞ്ജിത്ത്. അത്രയും പാവമാണ്. ഇതുപോലൊരു മനുഷ്യന് ഈ ലോകത്ത് ജീവിക്കാന്‍ വളരെ ബുദ്ധിമുട്ടായിരിക്കുമെന്നാണ് പ്രിയരാമന്‍ പറഞ്ഞു.
ബിഗ് ബോസ് തമിഴിന്റെ എട്ടാം സീസണ്‍ ആണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. കമല്‍ഹാസന്‍ ആയിരുന്നു മുന്‍ സീസണുകളില്‍ അവതാരകന്‍. സിനിമ തിരക്കുകള്‍ കാരണമാണ് ഈ സീസണില്‍ കമലിനു പകരം വിജയ് സേതുപതി എത്തിയിരിക്കുന്നത്.
ലൂസിഫറിന്റെ മൂന്നാം ഭാഗമായ 'അസ്രയേല്‍' സംഭവിക്കുമെന്ന് ഉറപ്പ്…
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷ തല്‍വാര്‍.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍.…
ഇന്ത്യന്‍ സിനിമയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നടിയാണ്…