Categories: latest news

ഗള്‍ഫില്‍ തരംഗമായി ബോഗയ്ന്‍വില്ല; ഞെട്ടിച്ച് ആദ്യ കളക്ഷന്‍ റിപ്പോര്‍ട്ട്

കുഞ്ചാക്കോ ബോബന്‍ ഫഹദ് ഫാസില്‍ ജ്യോതിര്‍മയി എന്നിവരെ കേന്ദ്ര കഥാപാത്രമായി അമല്‍ നീരദ് സംവിധാനം ചെയ്ത ബോഗയ്ന്‍വില്ല എന്ന ചിത്രം ഗള്‍ഫില്‍ മികച്ച പ്രേക്ഷക പ്രശംസയോടെ മുന്നേറുന്നു. മികച്ച ഓപ്പണിങ് കളക്ഷനാണ് ഇതിനകം തന്നെ ചിത്രം നേടിയിരിക്കുന്നത്. ജിസിസി രാജ്യങ്ങളില്‍ ചിത്രം 2.10 കോടി റിലീസിന് നേടിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.ബോഗന്‍വില്ലയുടെ ഓപ്പണിംഗ് കളക്ഷന്‍ ആറ് കോടിക്ക് മുകളിലാണ്.

ബുക്‌മൈഷോയിലും നല്ല രീതിയില്‍ ബുക്കിംഗ് നടക്കുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറില്‍ ബുക്ക് മൈ ഷോയിലൂടെ 95.31 കെ ടിക്കറ്റുകളാണ് സിനിമയുടേതായി വിറ്റുപോയിരിക്കുന്നത്. ഓരോ മണിക്കൂറിലും അയ്യായിരത്തിനടുത്ത് ടിക്കറ്റ് ബുക്കിംഗും ലഭിച്ചുകൊണ്ടിരിക്കുകയാണ്.

റോയ്‌സായി കുഞ്ചാക്കോ ബോബനും റീതുവായി ജ്യോതിര്‍മയിയും ഡേവിഡ് കോശിയായി ഫഹദ് ഫാസിലും ചിത്രത്തില്‍ വേഷമിടുന്നു. അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്റേയും ഉദയ പിക്‌ചേഴ്‌സിന്റേയും ബാനറില്‍ ജ്യോതിര്‍മയിയും കുഞ്ചാക്കോ ബോബനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ഷറഫുദ്ദീന്‍, വീണ നന്ദകുമാര്‍, ശ്രിന്ദ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ ചിത്രത്തിലുണ്ട്. ക്രൈം ത്രില്ലര്‍ നോവലുകളിലൂടെ ശ്രദ്ധേയനായ ലാജോ ജോസിനൊപ്പം ചേര്‍ന്നാണ് അമല്‍ നീരദ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ‘ഭീഷ്മപര്‍വ്വം’ സിനിമയുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ച ആനന്ദ് സി ചന്ദ്രനാണ് ‘ബോഗയ്ന്‍വില്ലയുടേയും ഛായാഗ്രാഹകന്‍.

ജോയൽ മാത്യൂസ്

Recent Posts

സ്‌റ്റൈലിഷ് പോസുമായി സാമന്ത

സ്‌റ്റൈലിഷ് പോസില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത.…

14 hours ago

അടിപൊളിയായി അനിഖ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ സുരേന്ദ്രന്‍.…

14 hours ago

കിടിലന്‍ ചിത്രങ്ങളുമായി രജിഷ വിജയന്‍

ആരാധകര്‍ക്കായി കിടിലന്‍ ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ്…

14 hours ago

ആരുടേയും അടിമയാകാന്‍ പറ്റില്ല: മീര ജാസ്മിന്‍

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്‍.…

17 hours ago

ആദ്യം വെറുപ്പായിരുന്നു, ഇപ്പോള്‍ എന്റെ എല്ലാമാണ്; ജിഷിനെക്കുറിച്ച് അമേയ പറയുന്നു

സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ജിഷിന്‍.…

18 hours ago