കേന്ദ്രമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട് സുരേഷ് ഗോപിയും മമ്മൂട്ടിയും നടത്തിയ സംഭാഷണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഒരു സ്വകാര്യ പരിപാടിക്ക് എത്തിയപ്പോഴായിരുന്നു ഇവരുടെയും നര്‍മ്മ സംഭാഷണം. ചടങ്ങില്‍ തന്റെ സഹപ്രവര്‍ത്തകരെ കാണാനായി കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയും എത്തിയിരുന്നു. എല്ലാവരെയും കണ്ട് വിശേഷങ്ങള്‍ തിരക്കി തിരികെ കാറില്‍ കയറാന്‍ ചെന്നപ്പോഴായിരുന്നു സുരേഷ് ഗോപിയും മമ്മൂട്ടിയും തമ്മിലുള്ള രസകരമായ ഈ സംഭാഷണം നടത്തിയത്. കേന്ദ്രത്തില്‍നിന്ന് എന്നെ പറഞ്ഞയച്ചാല്‍ ഞാന്‍ ഇങ്ങ് വരും കേട്ടോ എന്നായിരുന്നു സുരേഷ് ഗോപി മമ്മൂട്ടിയോട് പറഞ്ഞത്. ഇതിന് മറുപടിയായി നിനക്ക് സിനിമയിലെ ചോറ് എപ്പോഴും ഉണ്ട് എന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്.
ഈ സമയത്താണ് ആരോ മമ്മൂട്ടിയേയും കേന്ദ്രമന്ത്രി ആക്കണമെന്ന് സുരേഷ് ഗോപിയോട് പറഞ്ഞത്. ഉടന്‍തന്നെ മറുപടിയുമായി സുരേഷ് ഗോപിയും എത്തി. ഞാന്‍ എത്രകാലമായി മമ്മൂക്കയോട് ഇക്കാര്യം പറയുന്നുണ്ട്. കേള്‍ക്കേണ്ടേ എന്നായിരുന്നു അദ്ദേഹം പറഞ്ഞത് ഇത് കേട്ട് ഉടന്‍ തന്നെ മമ്മൂട്ടിയും കൗണ്ടര്‍ അടിച്ചു. ഇതല്ലേ അനുഭവം ഞാന്‍ അങ്ങ് ജീവിച്ചു പോയിക്കോട്ടെ എന്നാണ് മമ്മൂട്ടി പറഞ്ഞത്.
വീഡിയോ സോഷ്യല്‍ മീഡിയ ഇതിനകം തന്നെ ഏറ്റെടുത്തുകഴിഞ്ഞു നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ ലൈക്കും കമന്റുകളുമായി എത്തുന്നത്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റെബ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശാലിന്. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിമിഷ. ഇന്‍സ്റ്റഗ്രാമിലാണ്…
ടെലിവിഷന് അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്ക്കും…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…