കങ്കണ റണാവത്ത് സംവിധാനം ചെയ്ത് പ്രധാന വേഷത്തിലെത്തുന്ന എമര്‍ജന്‍സിക്ക് ഏറെ നാളത്തെ വിവാദങ്ങള്‍ക്കൊടുവില്‍ സെന്‍സര്‍ ബോര്‍ഡിന്റെ പ്രദര്‍ശനാനുമതി ലഭിച്ചു. ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി ലഭിച്ചതായി എക്‌സിലുടെ കങ്കണ തന്നെയാണ് അറിയിച്ചത്. ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതായും സിനിമയുടെ റിലീസ് ചെയ്യുന്നത് വൈകാതെ തന്നെ പ്രഖ്യാപിക്കും എന്നും കങ്കണ വ്യക്തമാക്കി.
സിനിമയ്ക്ക് പ്രദര്‍ശനാനുമതി ലഭിക്കാന്‍ ഏകദേശം 13 മാറ്റങ്ങളാണ് ബോര്‍ഡ് നിര്‍ദേശിച്ചത്. ഈ മാറ്റങ്ങള്‍ വരുത്തിയ ശേഷം സിനിമ തീയേറ്ററുകളിലെത്താന്‍ അനുമതി നല്‍കാമെന്ന് നിര്‍മാതാക്കളോട് പുനഃപരിശോധനാ കമ്മറ്റി നേരത്തെ അറിയിച്ചിരുന്നു. സിഖ് മതത്തെ പ്രതിനിധീകരിക്കുന്ന ചിലര്‍ ചേര്‍ന്ന് എമര്‍ജന്‍സിയുടെ പ്രദര്‍ശനം പൂര്‍ണമായി തടയണമെന്നാവശ്യപ്പെട്ട് പരാതിയുമായി നേരത്തെ രം?ഗത്തെത്തിയിരുന്നു. സിഖ് മതത്തെ സിനിമയില്‍ മോശമായി ചിത്രീകരിക്കുന്നു എന്നതായിരുന്നു പരാതിയുടെ അടിസ്ഥാനം. സിനിമയുടെ ഉള്ളടക്കത്തിനെതിരെ ശിരോമണി ഗുരുദ്വാര പര്‍ബന്ധക് കമ്മിറ്റി നേരത്തെ മുന്നോട്ട് വന്നിരുന്നു.
1975 ല്‍ അന്നത്തെ പ്രധാന മന്ത്രി ഇന്ദിരാഗാന്ധി നടപ്പാക്കിയ അടിയന്തരാവസ്ഥയെ അടിസ്ഥാനമാക്കിയാണ് കങ്കണ ‘എമര്‍ജന്‍സി’ സിനിമ സംവിധാനം ചെയ്തത്. കങ്കണ തന്നെയാണ് ഇന്ദിരാ ഗാന്ധിയെ അവതരിപ്പിക്കുന്നത്.
ആരാധകര്‍ക്കായി മനോഹര ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍ അനില്‍.…
കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക…
സ്‌റ്റൈലിഷ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് തന്വി.…
ആരാധകര്‍ക്കായി ഗംഭീര ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ജാനകി…
സ്‌റ്റൈലിഷ് പോസില്‍ ആരാധകര്‍ക്കായി ചത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ…
ആരാധകര്‍ക്കായി അടിപൊളി ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക. ഇന്‍സ്റ്റഗ്രാമിലാണ്…