സോഷ്യല്‍ മീഡിയയില്‍ തനിക്ക് വരുന്ന പരിഹാസ കമന്റുകള്‍ക്ക് മറുപടിയുമായി സംഗീതസംവിധായകന് ഗോപി സുന്ദര്‍. തന്റെ വളര്‍ത്തു നായക്കൊപ്പം ഇരിക്കുന്ന തന്റെ ചിത്രങ്ങളാണ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.
ഫോട്ടോയ്ക്ക് താഴെ ആരുടെ കൂടെ ഫോട്ടോ എടുത്താലും അവരെ എല്ലാം എന്റെ പുതിയ കാമുകിമാരായി കാണുന്ന എല്ലാ മുഖമില്ലാത്ത കമന്റോളികള്‍ക്കും നന്ദി. ഇവളാണ് എന്റെ കല്യാണിക്കുട്ടി എന്നുമാണ് ഗോപി സുന്ദര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ഗോപി സുന്ദറിന്റെ പോസ്റ്റ് വൈറലായതോടെ നിരവധി പേരാണ് കമന്റുമായി എത്തുന്നത്. അദ്ദേഹത്തെ പരിഹസിച്ചും പിന്തുണച്ചും വിമര്‍ശിച്ചും എല്ലാം കമന്റുകള്‍ വരുന്നുണ്ട്. ഇതിനു ഗോപി സുന്ദര്‍ തക്കതായ മറുപടി നല്കി.
സോഷ്യല്‍ മീഡിയയില്‍ ഗോപി സുന്ദര്‍ പങ്കുവെക്കുന്ന ചിത്രങ്ങള്‍ പലപ്പോഴും വലിയ വിവാദം ഉണ്ടാക്കാറുണ്ട്. ഗോപി സുന്ദര്‍ തന്റെ പെണ് സുഹൃത്തുക്കളോടൊപ്പം ചിത്രങ്ങള്‍ പങ്കുവെച്ചാല്‍ അത് അദ്ദേഹത്തിന്റെ കാമുകിമാരായി പലപ്പോഴും ചിത്രീകരിക്കാറുണ്ട്. ഇത്തരത്തിലുള്ള കമന്റുകള്‍ അതിരു കടന്നപ്പോള്‍ ഒരു ഘട്ടത്തില്‍ തന്റെ കമന്റ് ബോക്സ് അദ്ദേഹം ഓഫ് ചെയ്തു വയ്ക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ ജീവിതം തന്നെയാണ് ഇത്തരത്തില്‍ വലിയ രീതിയിലുള്ള വിവാദങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. ആദ്യ വിവാഹബന്ധം ഉപേക്ഷിച്ചായിരുന്നു അദ്ദേഹം അഭയ ഹിരണ്മയിയുമായുള്ള ജീവിതം ആരംഭിച്ചത്. പിന്നീട് ആ ബന്ധവും അവസാനിപ്പിച്ചാണ് അമൃത സുരേഷിനെ വിവാഹം ചെയ്തത്. എന്നാല്‍ ഏതാണ്ട് ഒരു വര്‍ഷം കൊണ്ട് അമൃത സുരേഷും ഗോപി സുന്ദറും വേര്‍പിരിഞ്ഞു. ഇതോടെയാണ് ഗോപി സുന്ദറിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ നെഗറ്റീവ് കമന്റുകള്‍ ഉയര്‍ന്നുവരാന്‍ ആരംഭിച്ചത്.
അമല പോൾ നായികയായെത്തിയ ‘കടാവർ’ റിലീസ് ചെയ്തിട്ട്…
ആന്റണി പെരുമ്പാവൂരിനൊപ്പമുള്ള 39 വര്‍ഷത്തെ യാത്രയെക്കുറിച്ച് മനസ്സുതുറന്ന്…
കോവിഡ് കാലത്താണ് സൂര്യയും കുടുംബവും മുംബൈയിലേക്ക് താമസം…
ബിഗ് ബോസ് താരവും ബി.ജെ.പി നേതാവുമായ ഡോ.…
പ്രണയത്തകര്‍ച്ചയെക്കുറിച്ച് വെളിപ്പെടുത്തലുകളുമായി നടി അനുപമ പരമേശ്വരന്. തന്നെ…
മലയാളികളുടെ പ്രിയ നടനാണ് ഇന്ദ്രന്‍സ്. ആദ്യം ചിരിപ്പിച്ചും…