Kunchako Boban
മമ്മൂട്ടിയെ നായകനാക്കി ബിഗ് ബിയുടെ രണ്ടാം ഭാഗം ഒരുക്കുമെന്ന് അമല്‍ നീരദ് പ്രഖ്യാപിച്ചതു മുതല്‍ ആരാധകരെല്ലാം വലിയ കാത്തിരിപ്പിലായിരുന്നു. കോവിഡ് കാരണം ആ പ്രൊജക്ടിനു കാലതാമസം സംഭവിച്ചു. എങ്കിലും മമ്മൂട്ടി ആരാധകര്‍ ഇപ്പോഴും പ്രതീക്ഷിക്കുന്നത് ബിലാല്‍ വരുമെന്ന് തന്നെയാണ്. ബിലാല്‍ പ്രഖ്യാപിച്ചതിനു ശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സിനിമയാണ് നാളെ തിയറ്ററുകളിലെത്തുന്ന ബോഗയ്ന്‍വില്ല.
കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, ജ്യോതിര്‍മയി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബോഗയ്ന്‍വില്ലയുടെ പ്രചാരണ പരിപാടിക്കിടെ പലരും ബിലാലിനെ കുറിച്ച് ചോദിച്ചു. അതില്‍ കുഞ്ചാക്കോ ബോബന്‍ നല്‍കിയ മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. ‘ബോഗയ്ന്‍വില്ലയുടെ എന്‍ഡ് ക്രെഡിറ്റില്‍ ബിലാല്‍ അപ്‌ഡേഷന്‍ ഉണ്ട്’ എന്നാണ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു കുഞ്ചാക്കോ ബോബന്‍ വളരെ ഗൗരവത്തോടെ നല്‍കുന്ന മറുപടി.
യഥാര്‍ഥത്തില്‍ ചാക്കോച്ചന്‍ പറഞ്ഞത് ഒരു തമാശയാണ്. ചുമ്മാ പറഞ്ഞതാണെന്ന് അപ്പുറത്ത് ഇരിക്കുന്ന ബോഗയ്ന്‍വില്ല സിനിമയുടെ സഹപ്രവര്‍ത്തകരോടു പിന്നീട് ചാക്കോച്ചന്‍ ചിരിച്ചുകൊണ്ട് പറയുന്നു. മാത്രമല്ല എല്ലാവരേയും പോലെ താനും ബിലാലിനായി കാത്തിരിക്കുകയാണെന്നും ചാക്കോച്ചന്‍ പറയുന്നു.
കിടിലന് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള് പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്…
സോഷ്യല്‍ മീഡിയയില്‍ ഏവര്ക്കും പ്രിയങ്കരിയായ താരമാണ് ദിയ…