Rajanikanth
റിലീസ് ചെയ്ത് വെറും നാല് ദിവസങ്ങള്‍ കൊണ്ട് 240 കോടി കളക്ഷന്‍ സ്വന്തമാക്കി രജനീകാന്തിന്റെ വേട്ടയ്യന്. ലോക വ്യാപകമായി ചിത്രം 240 കോടി സ്വന്തമാക്കിയതായി നിര്‍മാതാക്കള്‍ തന്നെയാണ് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.
വേട്ടയന് കൂടി 200 കോടി ക്ലബ്ബ് പിന്നിട്ടതോടെ 200 കോടി ക്ലബ്ബ് പിന്നിടുന്ന രജനീകാന്തിന്റെ ഏഴാമത്തെ ചിത്രമായി ഇത് മാറി. 675 കോടി കളക്ഷന്‍ നേടിയ 2.0 ആണ് രജനിയുടെ കരിയറിലെ തന്നെ ഏറ്റവും സാമ്പത്തിക ലാഭം നേടിയ ചിത്രം. 605 കോടി രൂപയായിരുന്നു ജെയ്ലറിന്റെ കളക്ഷന്‍. പേട്ട 223 കോടിയും ദര്‍ബാര്‍ 226 കോടിയും കബാലി 295 കോടിയും എന്തിരന് 297 കോടിയും നേടിയിരുന്നു.
ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്കരന്‍ അല്ലിരാജ നിര്‍മ്മിച്ച ‘വേട്ടയ്യന്’ കേരളത്തില്‍ റിലീസിനെത്തിച്ചത് ശ്രീ ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസാണ്. ടിജെ ജ്ഞാനവേല്‍ സംവിധാനം ചെയ്ത ‘വേട്ടയ്യന്’, ശക്തമായ ആഖ്യാനത്തിലൂടെയും അതിശയിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങളിലൂടെയും മികച്ച പ്രകടനങ്ങളിലൂടെയും പ്രേക്ഷകരെ ആകര്‍ഷിച്ചു.
മഞ്ജു വാര്യര്‍ ആണ് ചിത്രത്തില്‍ രജനികാന്തിന്റെ നായികയായി എത്തിയത്. അമിതാഭ് ബച്ചന്, ഫഹദ് ഫാസില്‍ എന്നിവര്‍ സുപ്രധാന വേഷങ്ങളിലും എത്തിയിരുന്നു. കൂടാതെ റാണാ ദഗുപതി, ഋതിക സിംഗ്, ദുഷാര വിജയന് എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.
ഓ ബൈ ഓസി സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്…
മലയാള സിനിമയിലെ ആക്ഷൻ ക്വീൻ എന്ന് വിശേഷിപ്പിക്കാവുന്ന…
ബോളിവുഡിന്റെ പ്രിയതാരം രൺബീർ കപൂറിന്റെ 44-ാം ജന്മദിനമാണിന്ന്.…
വ്യക്തി ജീവിതത്തില്‍ പല ഘട്ടങ്ങള്‍ കണ്ട നടിയാണ്…
കാന്‍സര്‍ രോഗത്തോട് പൊരുതുകയാണ് രേണു സുധി. കഴിഞ്ഞ…
വിവാഹ വാര്‍ഷികത്തില്‍ സൂര്യയും ജ്യോതികയും വീണ്ടും വിവാഹിതരായത്…