Categories: latest news

വേട്ടയ്യന്‍ സ്വന്തമാക്കിയത് 240 കോടി

റിലീസ് ചെയ്ത് വെറും നാല് ദിവസങ്ങള്‍ കൊണ്ട് 240 കോടി കളക്ഷന്‍ സ്വന്തമാക്കി രജനീകാന്തിന്റെ വേട്ടയ്യന്‍. ലോക വ്യാപകമായി ചിത്രം 240 കോടി സ്വന്തമാക്കിയതായി നിര്‍മാതാക്കള്‍ തന്നെയാണ് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.

വേട്ടയന്‍ കൂടി 200 കോടി ക്ലബ്ബ് പിന്നിട്ടതോടെ 200 കോടി ക്ലബ്ബ് പിന്നിടുന്ന രജനീകാന്തിന്റെ ഏഴാമത്തെ ചിത്രമായി ഇത് മാറി. 675 കോടി കളക്ഷന്‍ നേടിയ 2.0 ആണ് രജനിയുടെ കരിയറിലെ തന്നെ ഏറ്റവും സാമ്പത്തിക ലാഭം നേടിയ ചിത്രം. 605 കോടി രൂപയായിരുന്നു ജെയ്‌ലറിന്റെ കളക്ഷന്‍. പേട്ട 223 കോടിയും ദര്‍ബാര്‍ 226 കോടിയും കബാലി 295 കോടിയും എന്തിരന്‍ 297 കോടിയും നേടിയിരുന്നു.

ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‌കരന്‍ അല്ലിരാജ നിര്‍മ്മിച്ച ‘വേട്ടയ്യന്‍’ കേരളത്തില്‍ റിലീസിനെത്തിച്ചത് ശ്രീ ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസാണ്. ടിജെ ജ്ഞാനവേല്‍ സംവിധാനം ചെയ്ത ‘വേട്ടയ്യന്‍’, ശക്തമായ ആഖ്യാനത്തിലൂടെയും അതിശയിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങളിലൂടെയും മികച്ച പ്രകടനങ്ങളിലൂടെയും പ്രേക്ഷകരെ ആകര്‍ഷിച്ചു.

മഞ്ജു വാര്യര്‍ ആണ് ചിത്രത്തില്‍ രജനികാന്തിന്റെ നായികയായി എത്തിയത്. അമിതാഭ് ബച്ചന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ സുപ്രധാന വേഷങ്ങളിലും എത്തിയിരുന്നു. കൂടാതെ റാണാ ദഗുപതി, ഋതിക സിംഗ്, ദുഷാര വിജയന്‍ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.

ജോയൽ മാത്യൂസ്

Recent Posts

ഹണിമൂണ്‍ ആണോ ? ചിത്രങ്ങളുമായി ഗ്രേസ്

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഗ്രേസ് ആന്റണി.…

6 hours ago

ഗംഭീര ചിത്രങ്ങളുമായി പാര്‍വതി

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി. ഇന്‍സ്റ്റഗ്രാമിലാണ്…

6 hours ago

കിടിലന്‍ ചിത്രങ്ങളുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

6 hours ago

കിടിലന്‍ ചിത്രങ്ങളുമായി സംയുക്ത

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…

6 hours ago

ക്യൂട്ട് ചിത്രങ്ങളുമായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര.. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

ഗ്ലാമറസ് പോസുമായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago