Categories: latest news

മമ്മൂട്ടിയുമായി എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടോ? റഹ്‌മാനു പറയാനുള്ളത് ഇതാണ്

ഒരുകാലത്ത് മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒപ്പം ആരാധകര്‍ ഉള്ള നടനായിരുന്നു റഹ്‌മാന്‍. ചോക്ലേറ്റ് ഹീറോ കഥാപാത്രങ്ങളിലൂടെ നിരവധി സ്ത്രീ ആരാധകരെ സ്വന്തമാക്കാന്‍ റഹ്‌മാനു സാധിച്ചിരുന്നു. എന്നാല്‍ പെട്ടന്നാണ് റഹ്‌മാന്‍ സിനിമയില്‍ നിന്ന് വലിയൊരു ഇടവേളയെടുത്തത്. അതേസമയം റഹ്‌മാന്റെ അവസരങ്ങള്‍ ഇല്ലാതാക്കാന്‍ മമ്മൂട്ടി ശ്രമിച്ചിരുന്നു എന്ന ഗോസിപ്പുകളും മലയാള സിനിമാലോകത്ത് ഉണ്ടായിരുന്നു. പക്ഷേ മമ്മൂട്ടിയുമായി വളരെ അടുത്ത ബന്ധമാണ് തനിക്കുള്ളതെന്ന് റഹ്‌മാന്‍ ആവര്‍ത്തിക്കുകയാണ്.

മമ്മൂട്ടി തനിക്കു സഹോദരനെ പോലെ ആണെന്നും ചേട്ടനെ കുറിച്ച് ചോദിക്കുമ്പോള്‍ അദ്ദേഹത്തിന്റെ മുഖമാണ് മനസില്‍ വരുന്നതെന്നും റഹ്‌മാന്‍ പറഞ്ഞു. സിനിമ തുടങ്ങിയത് മുതല്‍ മമ്മൂട്ടിയെ ആണ് കൂടുതല്‍ ‘ചേട്ടന്‍’ എന്ന് വിളിച്ചിട്ടുള്ളത്. വിളിച്ച് വിളിച്ച് യഥാര്‍ത്ഥ ജീവിതത്തിലും അദ്ദേഹം തനിക്ക് ചേട്ടനായെന്ന് റഹ്‌മാന്‍ പറയുന്നു.

Turbo (Mammootty)

‘എന്റെ ചേട്ടനായാണ് ഞാന്‍ മമ്മൂക്കയെ കാണുന്നത്. ചുമ്മാ പറയുന്നതല്ല. ഞാന്‍ അദ്ദേഹത്തെ ഇക്കായെന്ന് വിളിച്ചിട്ടുണ്ട്, ചേട്ടായെന്ന് വിളിച്ചിട്ടുണ്ട്. അങ്ങനെയാണ് ഞാന്‍ അദ്ദേഹത്തിന്റെ കൂടെ വളര്‍ന്നത്. അതൊക്കെ എന്റെ ചെറുപ്രായത്തിലാണ്. അങ്ങനെ വിളിച്ച് വിളിച്ച് അദ്ദേഹം എനിക്കൊരു ചേട്ടനെ പോലെയായി. ഇച്ചാക്കയുടെ കൂടെ അഭിനയിക്കാന്‍ ഇതിനു മുന്‍പും എനിക്ക് അവസരങ്ങള്‍ വന്നിട്ടുണ്ട്, അന്നൊക്കെ ഞാന്‍ നോ പറയുകയായിരുന്നു. എനിക്കും അദ്ദേഹത്തിനും നല്ല കഥാപാത്രം ആണെങ്കില്‍ ഞാന്‍ ചെയ്യും’, റഹ്‌മാന്‍ പറയുന്നു.

അനില മൂര്‍ത്തി

Recent Posts

സാരിയില്‍ അതിസുന്ദരിയായി അഹാന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

മനോഹരിയായി റെബ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റെബ. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

സ്റ്റൈലിഷ് ചിത്രങ്ങളുമായി സ്രിന്റ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

ഗംഭീര ചിത്രങ്ങളുമായി രജിഷ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ വിജയന്‍.…

1 day ago

കിടിലന്‍ ചിത്രങ്ങളുമായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

1 day ago

അതിഗംഭീര ചിത്രങ്ങളുമായി നവ്യ നായര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

2 days ago