Categories: latest news

പിറന്നാള്‍ ദിനത്തില്‍ നവ്യയ്ക്ക് സര്‍പ്രൈസ് ഒരുക്കി പ്രിയപ്പെട്ടവര്‍

നടി നവ്യാ നായരുടെ പിറന്നാളിന് സര്‍പ്രൈസ് ഒരുക്കി കുടുംബക്കാരും സുഹൃത്തുക്കളും ആരാധകരും. താരത്തിന്റെ 39 ആം പിറന്നാള്‍ വളരെ ഗംഭീരമായി തന്നെയാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേര്‍ന്നാണ് ആഘോഷിച്ചത്. പിറന്നാള്‍ ആഘോഷത്തിന്റെയും പ്രിയപ്പെട്ടവര്‍ ഒരുക്കിയ സര്‍പ്രൈസിന്റെയും വീഡിയോ നവ്യ നായര്‍ തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. മനോഹരമായ ഒരു കേക്ക് ആയിരുന്നു ആരാധകര്‍ നവ്യക്കായി ഒരുക്കിയിരുന്നത്. ഇതിനകത്ത് നര്‍ത്തകിയുടെ വേഷമിട്ട നവ്യയുടെ ചിത്രം ഉണ്ടായിരുന്നു

അങ്ങനെ ഈ വര്‍ഷത്തെ പിറന്നാളോട് കൂടി ഈ പരിപാടി അവസാനിപ്പിക്കുന്നു. ഇനി നാല് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം. ദയവു ചെയ്തു ഓര്‍മിപ്പിക്കല്ലേ പൊന്നേ.. നടന്നതൊക്കെ ഇവിടെ ഉണ്ട്. അപ്പോ ഓക്കെ ബൈ,’ എന്ന അടിക്കുറിപ്പോടെയാണ് നവ്യ വീഡിയോ പങ്കിട്ടത്.

ഈ കേക്ക് എന്റെ വീട്ടുകാര്‍ പ്ലാന്‍ ചെയ്തതല്ല. ഇത് എന്റെ സിനിമകള്‍ കണ്ടും അല്ലാതെയും എന്നെ ഇഷ്ടപ്പെടുകയും എന്റെ വലിയ സപ്പോര്‍ട്ട് സിസ്റ്റമായി മാറുകയും ചെയ്ത പ്രിയപ്പെട്ടവര്‍ സമ്മാനിച്ചതാണ്. ജബിയ്ക്ക് പ്രത്യേക നന്ദി. എപ്പോഴും വെറൈറ്റി സമ്മാനിച്ച് അമ്പരിക്കുന്ന ഈ പെണ്‍കുട്ടിയുടെ മാജിക്കുകള്‍ അവസാനിക്കുന്നില്ല. മാതംഗി ഫെസ്റ്റിവലും സൂര്യ ഫെസ്റ്റിവലും വിദ്യാരംഭവും മറ്റു പരിപാടികളുമൊക്കെ കഴിഞ്ഞതിന്റെ ക്ഷീണത്തിലായിരുന്നു എല്ലാവരുമെന്നതിനാല്‍ ആഘോഷങ്ങളൊന്നും വേണ്ടെന്ന് ഞാന്‍ പറഞ്ഞിരുന്നു. പക്ഷേ അമ്മയ്ക്കും സായിയ്ക്കുമൊപ്പം ഈ കള്ളത്തരങ്ങള്‍ക്കെല്ലാം കൂട്ടുനിന്ന ആര്യയും ലക്ഷ്മിയും.. സന്തോഷം കൊണ്ട് മനസ്സു നിറയുന്നു എന്നും നവ്യ കുറിച്ചു. റത്തീന സംവിധാനം ചെയ്യുന്ന ‘പാതിരാത്രി’യില്‍ അഭിനയിക്കുകയാണ് നവ്യ ഇപ്പോള്‍. സൗബിന്‍ ഷാഹിര്‍ ആണ് നായകന്‍.

ജോയൽ മാത്യൂസ്

Recent Posts

എന്തിന് ഞാന്‍ വിജയ്യെ ഡേറ്റ് ചെയ്യണം? രഞ്ജിനി ചോദിക്കുന്നു

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് രഞ്ജിനി ജോസ്.…

14 hours ago

ശോഭിതയുമായുള്ള പ്രണയം ആരംഭിച്ചത് ഇന്‍സ്റ്റഗ്രാമിലൂടെ: നാഗചൈതന്യ

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് നാഗചൈതന്യ. സാമന്തയുമായുള്ള…

14 hours ago

ഷോപ്പിംഗിനായി പണം കളയാറില്ല; നവ്യ നായര്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…

15 hours ago

അതിമനോഹരിയായി പ്രിയ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

19 hours ago

സാരിയില്‍ ഗംഭീര ലുക്കുമായി സ്രിന്റ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…

19 hours ago

ഗ്ലാമറസ് നോട്ടവുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

19 hours ago