Categories: latest news

പ്രാവിന്‍കൂട് ഷാപ്പുമായി സൗബിനും ബേസിലും

സൗബിനും ബേസിലും പ്രധാന കഥാപാത്രത്തില്‍ എത്തുന്ന പ്രാവിന്‍കൂട് ഷാപ്പിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. പോലീസ് വേഷത്തില്‍ ബേസില്‍ എത്തുമ്പോള്‍ വലിയ മേക്കോര്‍ ലുക്കിലാണ് സൗബിന്‍ എത്തുന്നത്.

രണ്ട് പോസ്റ്ററുകളായാണ് ‘പ്രാവിന്‍കൂട് ഷാപ്പി’ന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങിയത്. നവാഗതനായ ശ്രീരാജ് ശ്രീനിവാസന്‍ ആണ് സിനിമയുടെ സംവിധാനം. നിലവില്‍ എറണാകുളത്തും തൃശൂരിലുമായി സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഡാര്‍ക്ക് ഹ്യൂമര്‍ ജോണറിലായാണ് ചിത്രം ഒരുങ്ങുന്നത്. ക്രിസ്മസ് റിലീസായി ചിത്രം തിയേറ്ററുകളില്‍ എത്തും.ബേസില്‍ ജോസഫ്, സൗബിന്‍ ഷാഹിര്‍ എന്നിവരെ കൂടാതെ ചെമ്പന്‍ വിനോദും ചിത്രത്തില്‍ സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ചാന്ദ്‌നി ശ്രീധരന്‍, രേവതി, ശബരീഷ് വര്‍മ്മ, ശിവജിത് പത്മനാഭന്‍, നിയാസ് ബക്കര്‍, വിജോ അമരാവതി, രാംകുമാര്‍, സന്ദീപ്, പ്രതാപന്‍ കെ.എസ് തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു.

അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ അന്‍വര്‍ റഷീദ് ആണ് സിനിമയുടെ നിര്‍മ്മാണം. ഷൈജു ഖാലിദ് ആണ് സിനിമയുടെ ഛായാഗ്രഹണം. മഞ്ഞുമ്മല്‍ ബോയ്‌സിന് ശേഷം ഷൈജു ഖാലിദ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രം കൂടിയാണ് ‘പ്രാവിന്‍കൂട് ഷാപ്പ്’.മുഹ്!സിന്‍ പരാരിയുടെ ഗാനരചനയില്‍ വിഷ്ണു വിജയ് ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്. ‘തല്ലുമാല’, ‘ഫാലിമി’, ‘പ്രേമലു’ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം വിഷ്ണു വിജയ് സംഗീതം ഒരുക്കുന്ന ചിത്രം കൂടിയാണിത്. ഷഫീഖ് മുഹമ്മദ് അലി ചിത്രസംയോജനവും നിര്‍വ്വഹിക്കുന്നു.

എ ആന്‍ഡ് എ എന്റര്‍ടെയിന്‍മെന്റ്‌സാണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുക. ഫഹദ് ഫാസിലിനെ നായകനായി ജിത്തു മാധവന്‍ സംവിധാനം ചെയ്ത ‘ആവേശ’ത്തിന് ശേഷം എ ആന്‍ഡ് എ എന്റര്‍ടെയിന്‍മെന്റ്‌സ് പ്രദര്‍ശനത്തിനെത്തിക്കുന്ന ചിത്രം കൂടിയാണ് ‘പ്രാവിന്‍ കൂട് ഷാപ്പ്’.

ജോയൽ മാത്യൂസ്

Recent Posts

അയാളുടെ വികൃതി ഞാനും കണ്ടതാണ്; ഷൈനിക്കുറിച്ച് രഞ്ജു രഞ്ജിമാര്‍

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റാണ്…

11 hours ago

പബ്ലിക്കിന് മുമ്പില്‍ എന്തും പറയാമോ? ദിയയ്ക്ക് വീണ്ടും വിമര്‍ശനം

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…

11 hours ago

അവന്‍ മാത്രമാണ് കൂടെ ഉണ്ടായിരുന്നത്; വൈകാരികമായി സാമന്ത

തെന്നിന്ത്യന്‍ സിനിമ ലോകത്ത് ഇതിനോടകം തന്നെ ശക്തമായ…

13 hours ago

ഫഹദുമായി പിരിയുകയാണെന്ന് പറയരുത്; നസ്രിയയോട് ആരാധകര്‍

ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നസ്രിയ. ബാലതാരമായാണ്…

13 hours ago

20 കിലോ കുറച്ച് ഞെട്ടിക്കുന്ന മേക്കോവറുമായി ഖുശ്ബു video

പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് ഖുശ്ബു. 1970…

13 hours ago