Categories: latest news

നിര്‍മ്മാതാക്കള്‍ക്കെതിരെ ഉയര്‍ന്നുവന്ന പരാതി ഗുരുതരം: ഡബ്യൂസിസി

സിനിമാ നിര്‍മ്മാതാക്കള്‍ക്കെതിരെ ഉയര്‍ന്നു വന്ന പരാതികള്‍ ഗുരുതരമെന്ന് ഡബ്യൂസിസി. സിനിമയിലെ തൊഴിലുടമകള്‍’ എന്നാണ് കേരളത്തിലെ ചലച്ചിത്ര നിര്‍മ്മാതാക്കള്‍ തങ്ങളെത്തന്നെ വിശേഷിപ്പിക്കുന്നത്. അതായത് നിയമപരമായി അവര്‍ക്കൊപ്പവും അവരുടെ കീഴിലും ജോലി ചെയ്യുന്ന ഓരോരുത്തര്‍ക്കും അച്ചടക്കവും സുരക്ഷയും ഉറപ്പാക്കേണ്ടവരാണ് തൊഴിലുടമകള്‍. ഈ സാഹചര്യത്തില്‍ നിര്‍മ്മാതാക്കളുടെ സംഘടനയുടെ തലപ്പത്തിരിക്കുന്നവര്‍ക്ക് എതിരെ തന്റെ വ്യക്തിത്വത്തെ ഹനിക്കുന്നതും, സത്രീ വിവേചനത്തോടെയുമുള്ള പെരുമാറ്റം ഉണ്ടായി എന്ന് വനിതാ നിര്‍മ്മാതാവ് പരാതികള്‍ ഉയര്‍ത്തുന്നത് വളരെ ഗുരുതരവും ആശങ്കാജനകവുമാണ് എന്നും ഡബ്ലൂസിസി അറിയിച്ചു.

പരാതികള്‍ ഉന്നയിക്കപ്പെട്ടപ്പെട്ടിരിക്കുന്നത് സംഘടനാ നേതാക്കളെ കുറിച്ചാണ്. അവരിപ്പോഴും സംഘടനയുടെ തലപ്പത്തിരുന്നു കൊണ്ടാണ് കേസ് കൈകാര്യം ചെയ്യുന്നത്. സംഘടന ഈ കാര്യത്തില്‍ കുറ്റാരോപിതര്‍ക്കൊപ്പമാണ് നില്‍ക്കുന്നത് എന്നതിന്റെ തെളിവുകൂടിയാണിത്. കേസിന്റെ ധാര്‍മികമായ ഉത്തരവാദിത്തം പങ്കിട്ടുകൊണ്ട് താല്‍കാലികമായി സ്ഥാനത്തു നിന്ന് മാറി നില്‍ക്കാന്‍ പോലും ഇതുവരെ നേതാക്കന്‍മാര്‍ മിനക്കെട്ടിട്ടില്ല. മലയാള ചലച്ചിത്ര വ്യവസായത്തെ നയിക്കേണ്ടത് കൃത്യമായ പ്രൊഫഷണല്‍ മൂല്യങ്ങളാണ് എന്നും കാലഹരണപ്പെട്ട ഏതെങ്കിലും അധികാര സമവാക്യങ്ങള്‍ക്കുള്ളില്‍ ഈ മേഖല തളച്ചിടപ്പെടേണ്ടതല്ലെന്നും ഉറപ്പാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

തന്റെ മേഖലയിലെ ദുഷ്പ്രവണതകള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയ വനിതാ നിര്‍മ്മാതാവിന് പൂര്‍ണമായ ഐക്യദാര്‍ഢ്യം അറിയിക്കുന്നു. ഇവിടെ സ്വന്തം വഴി വെട്ടിത്തെളിക്കുന്നതിന് അസാമാന്യമായ ധൈര്യം ആവശ്യമാണ്. ഹേമകമ്മറ്റി റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്ന ‘നിശബ്ദതയുടെ സംസ്‌കാരം’ പ്രതിഷേധിക്കുന്ന സ്വരങ്ങളെ എങ്ങനെ അടിച്ചമര്‍ത്തുന്നു എന്നതിന്റെ സാക്ഷ്യമാണ് എന്നും ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ഡബ്യൂസിസി വ്യക്തമാക്കി.

അനില മൂര്‍ത്തി

Recent Posts

എന്റെ കംഫര്‍ട്ട് സോണില്‍ ഞാന്‍ ഭയങ്കര ഹാപ്പിയാണ്’

ബോളിവുഡില്‍ നിന്ന് തനിക്ക് അവസരങ്ങള്‍ വന്നിരുന്നുവെന്നും എന്നാല്‍…

7 hours ago

വിഡ്ഢികള്‍ നമ്മുടെ നെഞ്ചത്ത് കയറും’; സൈബര്‍ ആക്രമണത്തില്‍ ഖുശ്ബു

തന്റെ മക്കള്‍ക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം അധിക്ഷേപം…

7 hours ago

പത്മഭൂഷൺ നിരസിച്ച ഗായിക; എസ്. ജാനകിയുടെ ജീവിതം നിങ്ങൾക്കറിയാമോ?

ഇന്ത്യന്‍ ചലച്ചിത്ര സംഗീതത്തെ സമ്പന്നമാക്കിയ ഗായികയാണ് എസ്.…

23 hours ago

എസ്. ജാനകിക്ക് ആദരാഞ്ജലിയര്‍പ്പിച്ച് ജോര്‍ജ് മമ്മൂട്ടി

ദക്ഷിണേന്ത്യന്‍ സംഗീതലോകത്തിന്റെ വാനമ്പാടിയായ എസ്. ജാനകിയുടെ വിയോഗത്തില്‍…

24 hours ago

വിഖ്യാത പിന്നണി ഗായിക എസ്. ജാനകി അന്തരിച്ചു

വിഖ്യാത പിന്നണി ഗായിക എസ്. ജാനകി (88)…

24 hours ago

എന്റെ കുഞ്ഞിനെ തട്ടിയെടുക്കാന്‍ ചിലര്‍ ശ്രമിക്കുന്നു; രേണു

ചിലര്‍ തന്റെ മകനെ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതായി രേണു…

1 day ago