Categories: latest news

ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണ് ഇടവേള എടുത്തത്: ദുല്‍ഖര്‍ സല്‍മാന്‍

ആരോഗ്യ പ്രശ്‌നങ്ങളും ഒപ്പം മറ്റ് ചില കാര്യങ്ങളും ഉള്ളതിനാലാണ് താന്‍ കുറച്ച് നാളുകളായി സിനിമയില്‍ നിന്നും ഇടവേള എടുത്തത് എന്ന് പറഞ്ഞ് ദുല്‍ഖര്‍ സല്‍മാന്‍. സിനിമയില്‍ നിന്നും ചെറിയൊരു ഇടവേള എടുത്തിരുന്നു. അതാരുടെയും തെറ്റല്ല. ചില സിനിമകള്‍ മാറിപ്പോയി. മാത്രമല്ല തനിക്ക് ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടായിരുന്നു എന്നാണ് ദുല്‍ഖര്‍ സല്‍മാന്‍ ഇപ്പോള്‍ വ്യക്തമാക്കിയിരുന്നത്.

കഴിഞ്ഞവര്‍ഷം ഒരു സിനിമ മാത്രമാണ് എനിക്ക് ചെയ്യാന്‍ സാധിച്ചത്. ഒരുപക്ഷേ അതെന്റെ തെറ്റായിരിക്കാം. ഞാനെന്റെ ആരോഗ്യം ശ്രദ്ധിച്ചില്ല എന്നും ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു.

തെലുങ്ക് ചിത്രമായ ലക്കി ഭാസ്‌കര്‍ ആണ് താരത്തിന്റെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങാന്‍ പോകുന്ന ചിത്രം. ഒക്ടോബര്‍ 31 നാണ് സിനിമ റിലീസ് ചെയ്യുന്നത്.. ഇതിനുപുറമേ കഴിഞ്ഞവര്‍ഷം ഓണം റിലീസ് ആയി താരത്തിന്റെ കിംഗ് ഓഫ് കൊത്തയും തിയേറ്ററില്‍ എത്തിയിരുന്നു. അതിനുശേഷം താരത്തിന്റെ ചിത്രങ്ങള്‍ ഒന്നും ഇതുവരെ പുറത്തിറങ്ങിയിട്ടില്ല.

അഭിമുഖത്തില്‍ മമ്മൂട്ടിയെ കുറിച്ചും സംസാരിക്കാന്‍ അദ്ദേഹം തയ്യാറായി. സിനിമയോടും കഥാപാത്രത്തോടുമുള്ള മമ്മൂട്ടിയുടെ അഭിനിവേശത്തെക്കുറിച്ചാണ് ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നത്. എനിക്കത് കിട്ടിയെന്ന് അദ്ദേഹം പറയുന്നത് കേട്ട് എന്താണെന്ന് ചോദിക്കുമ്പോള്‍ ഇപ്പോഴാണ് എനിക്ക് കഥാപാത്രത്തെക്കുറിച്ച് വ്യക്തമായത് എന്നായിരിക്കും മറുപടി എന്നും ദുല്‍ഖര്‍ പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

അതിമനോഹരിയായി ഭാവന

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

8 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി അനാര്‍ക്കലി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനാര്‍ക്കലി. ഇന്‍സ്റ്റഗ്രാമിലാണ്…

8 hours ago

ഗ്ലാമറസ് പോസുമായി ഗൗരി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…

8 hours ago

ബ്ലാക്കില്‍ അടിപൊളിയായി ശ്വേത മേനോന്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ശ്വേത മേനോന്‍.…

8 hours ago

സാരിയില്‍ അടിപൊളിയായി പ്രിയാമണി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാമണി. ഇന്‍സ്റ്റഗ്രാമിലാണ്…

8 hours ago

അടിപൊളി ചിത്രങ്ങളുമായി നമിത പ്രമോദ്

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്..…

2 days ago